ഇനി അശോകേട്ടനെ അനുകരിക്കില്ല, എല്ലാവരും ഇത്തരത്തില്‍ പ്രതികരിച്ചാൽ മിമിക്രി നിർത്തും : അസീസ് നെടുമങ്ങാട്

0


നടൻ അശോകനെ ഇനി വേദികളില്‍ അനുകരിക്കില്ലെന്ന് മിമിക്രി താരം അസീസ് നെടുമങ്ങാട്. തന്നെ അസീസ് അനുകരിക്കുന്നത് മോശമായിട്ടാണെന്ന വിമർശനം അശോകൻ ഉന്നയിച്ചതിനു പിന്നാലെയാണ് അശോകനെ അനുകരിക്കില്ല എന്ന് തീരുമാനം അസീസ് പങ്കുവച്ചത്.

‘നമ്മള്‍ ഒരാളെ അനുകരിക്കുന്നത് അരോചകമായി തോന്നിയാല്‍ അത് തുറന്നു പറയുന്നത് അഭിപ്രായസ്വാതന്ത്ര്യമാണ്. അദ്ദേഹത്തിന് അങ്ങനെ തോന്നിയതുകൊണ്ടാകാം തുറന്നു പറഞ്ഞത്. അത് പുള്ളിയുടെ ഇഷ്ടം. പക്ഷേ ഞാനൊരു തീരുമാനമെടുത്തു ഇനി അശോകേട്ടനെ അനുകരിക്കില്ല. നിര്‍ത്തി. എന്റെ സ്റ്റേജ് പെര്‍ഫോമൻസുകള്‍ ഇഷ്ടമാണെന്ന് അശോകൻ ചേട്ടൻ നേരിട്ടു പറഞ്ഞിട്ടുണ്ട്. ഇതെന്തുപറ്റിയെന്ന് അറിയില്ല. ഒരു മനുഷ്യനെ കളിയാക്കുന്നത്, അയാള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ അത് അപ്പോള്‍ നിര്‍ത്തണം. അത് സ്വന്തം കൂട്ടുകാരനാണെങ്കില്‍ കൂടി.- അസീസ് പറഞ്ഞു.

read also:6 വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം: മോചനദ്രവ്യം ആവശ്യപ്പെട്ട മൊബൈല്‍ നമ്പരിന്റെ ഉടമയേ കണ്ടെത്തിയതായി റിപ്പോർട്ട്

എല്ലാവരും ഇത്തരത്തില്‍ പ്രതികരിച്ചു തുടങ്ങിയാല്‍ അനുകരണം നിര്‍ത്തുമെന്നും അസീസ് കൂട്ടിച്ചേര്‍ത്തു.   അശോകൻ ചേട്ടനെപ്പോലുള്ള താരങ്ങളെ ജനങ്ങള്‍ക്കടയില്‍ വീണ്ടും ഓര്‍മിപ്പിക്കുന്നത് ഇതുപോലുള്ള മിമിക്രിക്കാരാണെന്നും കുറച്ച്‌ ഓവറായി ചെയ്താല്‍ മാത്രമേ സ്റ്റേജില്‍ ഇത്തരം പെര്‍ഫോമൻസുകള്‍ ശ്രദ്ധിക്കപ്പെടൂവെന്നും അസീസ് പറഞ്ഞു.



Leave A Reply

Your email address will not be published.