Last Updated:
ഞായറാഴ്ച രാത്രി 9.30 ഓടെ ആയിരുന്നു അപകടം
തൃശൂര്‍: റോഡില്‍ വീണ ഹെല്‍മെറ്റ് എടുക്കാന്‍ ശ്രമിക്കവേ ലോറിയിടിച്ച് ബൈക്ക് യാത്രികരായ യുവാവും യുവതിയും മരിച്ചു. മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാതയില്‍ കുതിരാന്‍ തുരങ്കത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് വഴക്കുംപാറ അടിപ്പാതയ്ക്ക് മുകളിലാണ് അപകടം നടന്നത്. എറണാകുളം കലൂർ എംപയർ അപ്പാർട്മെന്റ് നെടുംപുരയ്ക്കൽ മാസിൻ അബ്ബാസ് (36), ആലപ്പുഴ നൂറനാട് തച്ചന്റെ കിഴക്കേതിൽ വിദ്യ വിജയൻ(38) എന്നിവരാണ് മരിച്ചതെന്നു പൊലീസ് പറഞ്ഞു.
ഇടിയുടെ ആഘാതത്തില്‍ ബൈക്കിന്റെ പകുതിയോളം ഭാഗവും രണ്ട് യാത്രക്കാരും ലോറിയുടെ ടയറിനടിയില്‍ കുടുങ്ങി. ഇരുവരുടെയും ശരീരത്തിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി. ഏറെ നേരത്തെ പരിശ്രമത്തിനുശേഷം ക്രെയിന്‍ ഉപയോഗിച്ച് ലോറി മാറ്റിയതിന് ശേഷമാണ് വണ്ടിയ്ക്കടിയില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്. അപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.
Thrissur,Thrissur,Kerala
June 30, 2025 7:06 AM IST
ഹെൽമെറ്റ് എടുക്കുന്നതിനിടെ ലോറിയിടിച്ച് മരിച്ചത് ബൈക്ക് യാത്രികരായ ആലപ്പുഴ സ്വദേശിനിയും എറണാകുളം സ്വദേശിയും

Comments are closed.