iPhone 17 | ഐഫോൺ 17 വാങ്ങാൻ കൂട്ടയടി; വില എന്തായാൽ എന്താ? പുലർച്ചെ മുതൽ നീണ്ട ക്യൂ iPhone 17 sales starts in India Long queues since dawn to buy the phone | Tech


കാത്തിരിപ്പിനൊടുവിൽ ആപ്പിഐഫോൺ 17 സീരീസ് ഇന്ത്യൻ വിപണിയിയിലുമെത്തി. വെള്ളിയാഴ്ച ( സെപ്റ്റംബർ 19) ഐഫോൺ 17 സീരീസ് ഇന്ത്യയിവിൽപ്പന ആരംഭിച്ചു. മുംബൈയിലെ കമ്പനിയുടെ ബികെസി സ്റ്റോറിന് മുന്നിൽ വെള്ളിയാഴ്ച പുലർച്ചെ മുതൽ നീണ്ട ക്യൂ ആണ്  കണ്ടത്അർദ്ധരാത്രി 12 മുതക്യൂവിൽ കാത്തിരിക്കുകയായിരുന്നു എന്നും  256 ജിബിയുടെയും 1 ടിബിയുടെയും രണ്ട് ഐഫോൺ 17 പ്രോ മാക്‌സ് വാങ്ങിയതായി ഒരു ഉപയോക്താവ് പറഞ്ഞു. ഡൽഹിയിലെ സാകേതിലുള്ള ആപ്പിൾ സ്റ്റോറിൽ ഫോവാങ്ങാആളുകനീണ്ട ക്യൂവിൽ കാത്തിരിക്കുന്ന ദൃശ്യങ്ങളും ഇതിനകം പുത്തുവന്നിട്ടുണ്ട്.

അതേസമയം മുംബൈയിലെ ബന്ദ കുർള കോംപ്ലക്സിലെ ആപ്പിൾ സ്റ്റോറിൽ പുതിയ ഐഫോൺ 17  വാങ്ങാനെത്തിയവര്‍ തമ്മില്‍ കൂട്ടയടിയുണ്ടായി. ക്യൂവിനെ ചൊല്ലിയുള്ള തര്‍ക്കവും ഉന്തും തള്ളുമാണ് സംഘർഷത്തിനിടയാക്കിയത്.ജീവനക്കാര്‍ക്ക് ആളുകളെ നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ സുരക്ഷാ ഉദ്യോഗസ്ഥര്ഇടപെട്ട് സ്ഥിതി ശാന്തമാക്കുകയായിരുന്നു. കൂട്ടയടിയുടെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

ഐഫോൺ 17 256 ജിബി മോഡലിന്റെ വില 82,900 രൂപയിലാണ് ആരംഭിക്കുന്നത്. അതേസമയം ഐഫോൺ 17 പ്രോയുടെ വില 1,34,900 രൂപയിനിന്നാണ് തുടങ്ങുന്നത്. ഐഫോൺ 16 ലോഞ്ചിനെ അപേക്ഷിച്ച് ഇന്ത്യയിആപ്പിളിന്റെ ഐഫോൺ 17 സീരീസിന്റെ പ്രീ-ബുക്കിംഗുകളിൽ വർദ്ധനവുണ്ടായിട്ടുണ്ട്.

ഐഫോൺ 17 സീരീസിന്റെ വില

iPhone 17

iPhone 17 256GB – Rs 82,900

iPhone 512GB – Rs 1,02,900

iPhone 17 Pro

iPhone 17 Pro 256GB – Rs 1,34,900

iPhone 17 Pro 512GB – Rs 1,54,900

iPhone 17 Pro 1TB – Rs 1,74,900

iPhone 17 Pro Max 256GB – Rs 1,49,900

iPhone 17 Pro Max 512GB – Rs 1,69,900

iPhone 17 Pro Max 1TB – Rs 1,89,900

iPhone 17 Pro Max 2TB – Rs 2,29,900

Comments are closed.