തെരുവുനായ ശല്യത്തിനെതിരെ നാടകം കളിക്കുന്നതിനിടെ നടന് ഒറിജിനൽ തെരുവ് നായയുടെ ‘കടി ‘ Actor bitten by dog while performing a play against street dog harassment | Kerala


Last Updated:

നാടകത്തിൽ ഒരു കുട്ടിക്ക് നായയുടെ കടിയേൽക്കുന്ന രംഗം അവതരിപ്പിക്കുന്നതിനിടെയാണ് യഥാർത്ഥ നായയുടെ കടിയേൽക്കുന്നത്

News18News18
News18

കണ്ണൂരിൽ തെരുവുനായ ശല്യത്തിനെതിരെ ബോധവത്കരണ ഏകാംഗ നാടകം കളിക്കുന്നതിനിടെ നടന് നായയുടെ കടിയേറ്റു. നാടക പ്രവർത്തകൻ കണ്ണൂര്‍ കണ്ടക്കൈ സ്വദേശി പി രാധാകൃഷ്ണനെയാണ് തെരുവുനായ കടിച്ചത്.

കണ്ണുരിലെ ഒരു വായനശാലയിൽ നടന്ന ബോധവത്കരണ ഏകാംഗനാടകത്തിനിടെയായിരുന്നു സംഭവം. ഇദ്ദേഹത്തിന്റെ ഏഴാമത്തെ വേദിയായിരുന്നു ഇത്. നാടകത്തിൽ ഒരു കുട്ടിക്ക് നായയുടെ കടിയേൽക്കുന്ന രംഗം അവതരിപ്പിക്കുന്നതിനിടെയാണ് യഥാർത്ഥ നായയുടെ കടിയേൽക്കുന്നത്.

രാധാകൃഷ്ണന്‍റെ കാലിനാണ് കടിയേറ്റത്. നാടകത്തിലെ രംഗമായിരിക്കുമെന്നാണ് കണ്ടുകൊണ്ടിരുന്ന ആളുകൾ ആദ്യം കരുതിയത്. പിന്നീടാണ് ശരിക്കും നായ കടിച്ചത് തന്നെയാണെന്ന് മനസിലായത്.

Comments are closed.