കാസർ​ഗോഡ് വിവാഹിതയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ | Father arrested in Kasaragod for attempt to abuse his daughter | Crime


Last Updated:

വിവാഹിതയായ യുവതി കുഞ്ഞുമൊത്ത് സ്വന്തം വീട്ടിലെത്തിയപ്പോഴാണ് അതിക്രമം ഉണ്ടായത്

News18News18
News18

കാസർകോട്: ചന്ദേരയിൽ വിവാഹിതയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 62-കാരനായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ പരാതിയെ തുടർന്നാണ് നടപടി.

വിവാഹിതയായ യുവതി കുഞ്ഞുമൊത്ത് സ്വന്തം വീട്ടിലെത്തിയപ്പോഴാണ് അതിക്രമം ഉണ്ടായത്. സംഭവത്തെ തുടർന്ന് യുവതി ഇന്നലെ (ശനിയാഴ്ച) ചന്ദേര പൊലീസിനെ സമീപിക്കുകയായിരുന്നു.

യുവതി സ്വമേധയാ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതിനെ തുടർന്ന്, അവരെ കാഞ്ഞങ്ങാട് ജനറൽ ആശുപത്രിയിൽ എത്തിച്ച് കൗൺസിലിങ്ങിന് വിധേയയാക്കി. പിതാവിനെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.

Comments are closed.