Last Updated:
കീഴുദ്യോഗസ്ഥയുമായുള്ള പ്രണയബന്ധം മറച്ചുവെച്ചന്നാരോപിച്ചാണ് മുന്‍ സിഇഒയായിരുന്ന ലോറന്റ് ഫ്രീക്‌സയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടത്
അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 16,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് കീഴുദ്യോഗസ്ഥയുമായുള്ള പ്രണയബന്ധം മറച്ചുവെച്ചന്നാരോപിച്ച് സിഇഒയെ പിരിച്ചു വിട്ട കമ്പനിയിലെ പുതിയ സിഇഒ. ബഹുരാഷ്ട്ര ഭക്ഷ്യ, ബിവറേജസ് കമ്പനിയായ Nestle നെസ്ലെ ആണ് ഈ തീരുമാനം എടുക്കുന്നത്.പുതിയ സിഇഒയായി ഫിലിപ് നവ്‌രാട്ടില്‍ ചുമതലയേറ്റെടുത്ത് ആഴ്ചകള്‍ക്ക് പിന്നാലെയാണ് തീരുമാനം.
അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ആകെ തൊഴില്‍ ശക്തിയുടെ ഏകദേശം ആറ് ശതമാനത്തില്‍ കുറവ് വരുത്തുമെന്ന് നെസ്ലെ വ്യാഴാഴ്ച അറിയിച്ചു. 2027 അവസാനത്തോടെ ചെലവ് ചുരുക്കാനുള്ള ലക്ഷ്യം 2.5 ബില്ല്യണ്‍ സ്വിസ് ഫ്രാങ്കില്‍(2761 കോടി രൂപ) നിന്ന് 3 ബില്ല്യണ്‍ സ്വിസ് ഫ്രാങ്കായി(3282.05 കോടി രൂപ) നെസ്ലെ ഉയര്‍ത്തി.
”ലോകം മാറിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നെസ്ലെ വേഗത്തില്‍ മാറേണ്ടതുണ്ട്,” നവ്‌രാട്ടില്‍ വ്യാഴാഴ്ച പ്രസ്താവനയില്‍ അറിയിച്ചു. ”ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന് ആവശ്യമായതും എന്നാല്‍ കഠിനവുമായ തീരുമാനങ്ങള്‍ എടുക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു,” അദ്ദേഹം പറഞ്ഞു. അതേസമയം, ഓഹരി വിറ്റഴിക്കലിലൂടെ ഉണ്ടാകുന്ന തൊഴില്‍ നഷ്ടങ്ങള്‍ ഈ 16,000 ജീവനക്കാരെ പിരിച്ചുവിടുന്നതില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർതത്ു..
കീഴുദ്യോഗസ്ഥയുമായുള്ള പ്രണയബന്ധം മറച്ചുവെച്ചന്നാരോപിച്ചാണ് മുന്‍ സിഇഒയായിരുന്ന ലോറന്റ് ഫ്രീക്‌സയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടത്. തുടര്‍ന്ന് കമ്പനിയിലെ ഒരു അംഗമായ നവ്‌രാട്ടിലിനെ സിഇഒയായി നിയമിക്കുകയായിരുന്നു. അഴിമതി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ചെയര്‍മാന്‍ പദവിയില്‍ നിന്ന് പോള്‍ ബള്‍ക്കെ മുന്‍കൂട്ടി നിശ്ചയിച്ചതിലും നേരത്തെ സ്ഥാനമൊഴിഞ്ഞിരുന്നു. പകരം ഇന്‍ഡിടെക്‌സ് മുന്‍ സിഇഒ പാബ്ലോ ഇസ്ലയെ ചെയര്‍മാനായി നിയമിച്ചു.
മൂന്നാം പാദത്തില്‍ വില്‍പ്പനയില്‍ പ്രതീക്ഷിച്ചിരുന്ന 4.3 ശതമാനത്തില്‍ കൂടുതല്‍ വര്‍ധന രേഖപ്പെടുത്തിയതിന് പിന്നാലെയാണ് കൂട്ടപ്പിരിച്ചുവിടലിനെക്കുറിച്ച് കമ്പനി അറിയിച്ചത്.
ഇപ്പോഴും സ്ഥിതി വളരെ ദുര്‍ബലമാണെങ്കിലും ഈ നടപടികൾ നെസ്ലെയിലെ നിക്ഷേപകരുടെ വിശ്വാസം പുനഃസ്ഥാപിക്കാന്‍ സഹായിക്കുമെന്ന് വിശ്വസിക്കുന്നതായി വോണ്ടോബെലിലെ വിശകലന വിദഗ്ധനായ ജീന്‍-ഫലിപ്പ് ബെര്‍ട്ട്ഷി പറഞ്ഞു.
സ്ഥിരതയുള്ള കോര്‍പ്പറേറ്റ് സംസ്‌കാരത്തിന് പേരുകേട്ട നെസ്ലെയുടെ മാനേജ്‌മെന്റില്‍ മാറ്റങ്ങളുണ്ടായത് കമ്പനിയില്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. വളര്‍ച്ച പുനരുജ്ജീവിപ്പിക്കാനും ഭരണ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമുള്ള ഒരു പദ്ധതി അവതരിപ്പിക്കാന്‍ പുതിയ ഭരണ നേതൃത്വത്തെ കമ്പനി ഏല്‍പ്പിച്ചിരുന്നു.
പരസ്യത്തിനായുള്ള ചെലവ് വര്‍ധിപ്പിക്കുക, കുറഞ്ഞതും എന്നാല്‍ വലുതുമായ ഉത്പ്പന്ന സംരംഭങ്ങളില്‍ മുന്‍തൂക്കം കൊടുക്കുക, മോശം പ്രകടനം കാഴ്ച വയ്ക്കുന്ന യൂണിറ്റുകള്‍ ഒഴിവാക്കുക എന്നീ തന്ത്രങ്ങള്‍ നിലനിര്‍ത്തുമെന്ന് നവ്‌രാട്ടിൽ സൂചിപ്പിച്ചു.
കമ്പനിയുടെ യഥാര്‍ത്ഥ ആഭ്യന്തര വളര്‍ച്ച കൂടുതല്‍ വര്‍ധിപ്പിക്കുക എന്നതാണ് നെസ്ലെയുടെ മുന്‍ഗണനയെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പറഞ്ഞു.
വിപണി വിഹിതം നഷ്ടപ്പെടുന്നത് അംഗീകരിക്കാത്തതും വിജയത്തില്‍ പ്രതിഫലം നല്‍കുന്നതുമായ ഒരു സംസ്‌കാരം വളര്‍ത്തിയെടുക്കാനുള്ള നവ്‌രാട്ടിലിന്റെ താത്പര്യത്തെ സ്വാഗതം ചെയ്യുന്നതായി ആര്‍ബിസി ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സിലെ വിശകലന വിദഗ്ധന്‍ ജെയിംസ് എഡ്വേര്‍ഡ്‌സ് ജോണ്‍സ് പറഞ്ഞു.
October 17, 2025 11:50 AM IST
Nestle കീഴുദ്യോഗസ്ഥയുമായുള്ള പ്രണയബന്ധത്തിൽ സിഇഒ പുറത്തായി; പിന്നാലെ 16,000 ജീവനക്കാരെ കമ്പനി പിരിച്ചുവിടും

Comments are closed.