രഞ്ജി ട്രോഫി:മുഹമ്മദ് അസറുദ്ദീന്‍ കേരളത്തെ നയിക്കും;സഞ്ജു സാംസണും ടീമിൽ Ranji Trophy Kerala team announced Mohammad Azharuddin will lead Kerala Sanju Samson also in the team | Sports


Last Updated:

കർണാടക, പഞ്ചാബ്, സൗരാഷ്ട്ര, മഹാരാഷ്ട്ര, മധ്യപ്രദേശ്, ചണ്ഡീഗഡ്, ഗോവ എന്നിവയ്‌ക്കൊപ്പം എലൈറ്റ് ഗ്രൂപ്പ് ബിയിലാണ് കേരളം

News18News18
News18

രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പര്‍ ബാറ്റർ മുഹമ്മദ് അസറുദ്ദീന്‍ ആണ് ഇത്തവണ രഞ്ജിയില്‍ കേരള ടീമിന്റെ ക്യാപ്റ്റൻ. ഈ സീസണിലെ ദുലീപ് ട്രോഫിയിൽ സൌത്ത് സോണിനെ സയിച്ചതും മുഹമ്മദ് അസറുദ്ദീനായിരുന്നു.കഴിഞ്ഞ രഞ്ജി സീസണിൽ കേരളത്തിനായി എറ്റവും കൂടുതൽ റൺസ് നേടിയത് അസറുദ്ദീനായിരുന്നു. ഫൈനൽ വരെയുള്ള ടീമിൻ്റെ മുന്നേറ്റത്തിൽ അസറുദ്ദീന്റെ പ്രകടനം പ്രധാന പങ്ക് വഹിച്ചിരുന്നു.കഴിഞ്ഞ സീസണിന് മുമ്പ് തമിഴ്‌നാട്ടിൽ നിന്ന് എത്തിയ ബാബ അപരാജിത്തിനെ വൈസ് ക്യാപ്റ്റനായി നിയമിച്ചു.കഴിഞ്ഞ രഞ്ജി സീസണില്‍ കേരളത്തിന്റെ ക്യാപ്റ്റനായിരുന്ന സച്ചിന്‍ ബേബിയും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ ഇടം നേടിയ സഞ്ജു സാംസണെയും ഈ സീസണില കേരള രഞ്ജി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഒക്ടോബർ 15 ന് തിരുവനന്തപുരത്ത് ആരംഭിക്കുന്ന മഹാരാഷ്ട്രയ്‌ക്കെതിരായ 2025-26 സീസണിലെ ആദ്യ രഞ്ജി ട്രോഫി മത്സരത്തിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ സഞ്ജു സാംസൺ കേരളത്തിനായി കളിക്കും.ദുലീപ് ട്രോഫിയിലോ ഇറാനി കപ്പിലോ സാംസൺ കളിച്ചിട്ടില്ലാത്തതിനാൽ ഈി സീസണിലെ അദ്ദേഹത്തിന്റെ ആദ്യ റെഡ്-ബോൾ മത്സരമാണിത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ കർണാടകയ്‌ക്കെതിരെയാണ് സഞ്ജു അവസാനമായി ഒരു ഫസ്റ്റ് ക്ലാസ് മത്സരം കളിച്ചത്

കർണാടക, പഞ്ചാബ്, സൗരാഷ്ട്ര, മഹാരാഷ്ട്ര, മധ്യപ്രദേശ്, ചണ്ഡീഗഡ്, ഗോവ എന്നിവയ്‌ക്കൊപ്പം എലൈറ്റ് ഗ്രൂപ്പ് ബിയിലാണ് കേരളം.

രഞ്ജി ട്രോഫിക്കുള്ള കേരള ടീം മുഹമ്മദ് അസ്ഹറുദ്ദീൻ (ക്യാപ്റ്റൻ), ബാബ അപരാജിത്ത് (വൈസ് ക്യാപ്റ്റൻ), സഞ്ജു സാംസൺ, സച്ചിൻ ബേബി, രോഹൻ എസ് കുന്നുമൽ, വത്സൽ ഗോവിന്ദ്, അക്ഷയ് ചന്ദ്രൻ, സൽമാൻ നിസാർ, അങ്കിത് ശർമ, എം ഡി നിധീഷ്, ബേസിൽ എൻ പി, എദൻ ആപ്പിൾ ടോം, അഹമ്മദ് പി ന ഇമ്രാൻ, അബ്ഹൂഷ്ക് ഇമ്രാൻ, ഷൂൺ, ഷൂൻ, ഷൂൻ, ഷൂൺ മുഖ്യ പരിശീലകൻ: അമയ് ഖുറസിയ.

Comments are closed.