‘അതിദാരിദ്ര്യമില്ലാത്ത സംസ്ഥാനമായി കേരളം മാറുന്നതിന്റെ ക്രെഡിറ്റ് ലോകത്തിനു മുന്നിൽ ഇന്ത്യയ്ക്ക്’; മുഖ്യമന്ത്രി India deserves credit for Kerala becoming a state free from extreme poverty says chief minister pinarayi vijayan | Kerala


Last Updated:

വിഴിഞ്ഞം തുറമുഖം കേരളത്തിന്റേതാണെങ്കിലും രാജ്യത്തിന്റെ തുറമുഖമായിട്ടല്ലേ അറിയപ്പെടുന്നതെന്നും മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയൻ
മുഖ്യമന്ത്രി പിണറായി വിജയൻ

കേരളം അതിദാരിദ്ര്യമില്ലാത്ത സംസ്ഥാനമായി മാറുന്നതിന്റെ ക്രെഡിറ്റ് ലോകത്തിനു മുന്നിൽ ഇന്ത്യയ്ക്കാണ് ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിഴിഞ്ഞം തുറമുഖം കേരളത്തിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും അത് രാജ്യത്തിന്റെ തുറമുഖമായാണ് അറിയപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്രസർക്കാരിന്റെ പദ്ധതികൾകൊണ്ടാണ് കേരളം അതിദാരിദ്ര്യമില്ലാത്ത സംസ്ഥാനമായി മാറിയതെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ പരാമർശത്തോട് നമ്മുടെ നാട് മാത്രമേ നന്നാകാൻ പാടുള്ളൂ എന്നുണ്ടോ എന്നും എല്ലാ നാടും നന്നായി വരട്ടെ എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ദാരിദ്ര്യ നിർമാർജ്ജനത്തിന്റെ കാര്യത്തി എന്തെങ്കിലും സഹായമുണ്ടെങ്കിൽ നല്ലതു തന്നെയെന്നും സഹായം നിഷേധിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റ് സംസ്ഥാനങ്ങളികേരളത്തിലള്ളതിനെക്കാകൂടുതപേരെ ബിജെപി സർക്കാഅതിദാരിദ്ര്യത്തിനിന്നു മുക്തമാക്കിയിട്ടുണ്ടെന്നായിരുന്നു രാജീവ് ചന്ദ്രശേഖപറഞ്ഞത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

‘അതിദാരിദ്ര്യമില്ലാത്ത സംസ്ഥാനമായി കേരളം മാറുന്നതിന്റെ ക്രെഡിറ്റ് ലോകത്തിനു മുന്നിൽ ഇന്ത്യയ്ക്ക്’; മുഖ്യമന്ത്രി

Comments are closed.