ഇന്റേണൽ മാർക്കിന്റെ പേരിൽ ഭീഷണി; വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത അധ്യാപകൻ അറസ്റ്റിൽ | NIT Teaching assistant arrested in rape case in Kozhikode | Crime


Last Updated:

ഈ വർഷം ഏപ്രിൽ മുതൽ വിവിധ ദിവസങ്ങളിലായി ഇയാൾ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്യുകയായിരുന്നു

News18
News18

കോഴിക്കോട്: വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ പാലക്കാട് സ്വദേശിയും ചാത്തമംഗലം എൻഐടിയിൽ ടീച്ചിങ് അസിസ്റ്റന്റുമായ വിഷ്ണുവിനെ (32) കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തു. ഇന്റേണൽ മാർക്കിന്റെ പേരിൽ ഭീഷണിപ്പെടുത്തി ഈ വർഷം ഏപ്രിൽ മുതൽ വിവിധ ദിവസങ്ങളിലായി ഇയാൾ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

കെട്ടാങ്ങലിലെ ഹൗസിങ് കോംപ്ലക്സിലും പൊറ്റമ്മൽ വച്ചും ബലാത്സംഗം ചെയ്തതായാണ് പരാതിയിൽ പറയുന്നത്. വിദ്യാർഥിനിയുടെ നഗ്ന ഫോട്ടോകൾ പകർത്തി അത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. വിദ്യാർഥിനിയുടെ പരാതിയിൽ കുന്ദമംഗലം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ കളൻതോട് വച്ച് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

Comments are closed.