സെല്ലിനുള്ളിൽ കയറാൻ ആവശ്യപ്പെട്ടതിന് കോയമ്പത്തൂർ സ്ഫോടനക്കേസ് പ്രതി വിയ്യൂർ ജയിൽ ഉദ്യോ​ഗസ്ഥനെ മർദിച്ചു | Assistant Prison Officer assaulted by inmates in Viyur Jail after requesting them to enter cells | Crime


Last Updated:

അസിസ്റ്റന്റ് പ്രിസൺ ഓഫീസറെ രക്ഷിക്കാൻ ഓടിയെത്തിയ മറ്റൊരു തടവുകാരനും ഇവരില്‍നിന്ന് മര്‍ദനമേറ്റു

News18
News18

തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ സെല്ലിനുള്ളിൽ കയറാൻ ആവശ്യപ്പെട്ട അസിസ്റ്റന്റ് പ്രിസൺ ഓഫീസറെ മർദിച്ചു. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. കോയമ്പത്തൂർ സ്ഫോടനക്കേസിലെ പ്രതിയായ മുഹമ്മദ് അസറുദ്ദീൻ, മാവോയിസ്റ്റ് വിചാരണ തടവുകാരനായ മനോജ് എന്നിവരാണ് മർദ്ദിച്ചത്.

സെല്ലിനുള്ളിൽ കയറാൻ മടിച്ചുനിന്ന നസറുദ്ദീനോട് അസിസ്റ്റന്റ് പ്രിസൺ ഓഫീസർ അഭിനവ് സെല്ലിൽ കയറാൻ ആവശ്യപ്പെട്ടു. ഇത് കൂട്ടാക്കാതെ അസറുദ്ദീനും മനോജും ചേർന്ന് അഭിനവിനുനേരേ മുദ്രാവാക്യം വിളിക്കുകയും അസഭ്യം പറയുകയും ചെയ്തു. കൂടാതെ,‌ ഇരുവരും ചേർന്ന് അഭിനവിനെ മർദിക്കുകയും ചെയ്തു.

അഭിനവിനെ രക്ഷിക്കാൻ ഓടിയെത്തിയ മറ്റൊരു തടവുകാരനായ റജികുമാറിനും ഇവരില്‍നിന്ന് മര്‍ദനമേറ്റു. കൂടുതൽ ജയിൽ ജീവനക്കാർ എത്തിയാണ് മർദിച്ച തടവുകാരെ സെല്ലിനുള്ളിലാക്കിയത്. പരിക്കേറ്റ അഭിനവിനെയും റജികുമാറിനെയും തുടർചികിത്സയ്ക്കായി തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ജയിൽ അധികൃതർ വിയ്യൂർ പൊലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Crime/

സെല്ലിനുള്ളിൽ കയറാൻ ആവശ്യപ്പെട്ടതിന് കോയമ്പത്തൂർ സ്ഫോടനക്കേസ് പ്രതി വിയ്യൂർ ജയിൽ ഉദ്യോ​ഗസ്ഥനെ മർദിച്ചു

Comments are closed.