Last Updated:
വൈകിട്ടോടെ സഹപ്രവർത്തകരാണ് ക്വാർട്ടേഴ്സിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്
പാലക്കാട്: ചെർപ്പുളശേരി എസ്എച്ച്ഒയെ പൊലീസ് ക്വാർട്ടേഴ്സിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോഴിക്കോട് തൊട്ടിൽപാലം സ്വദേശി ബിനു തോമസിനെയാണ് (52) ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
വൈകിട്ടോടെ സഹപ്രവർത്തകരാണ് ബിനു തോമസിനെ
പൊലീസ് ക്വാർട്ടേഴ്സിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ക്വാര്‍ട്ടേഴ്‌സില്‍നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
സ്ഥലം മാറ്റം കിട്ടി ആറ് മാസം മുൻപാണ് ബിനു തോമസ് ചെര്‍പ്പുളശ്ശേരിയില്‍ എത്തിയത്.മരണകാരണം വ്യക്തമല്ലെന്നാണ് പോലീസ് പറയുന്നത്.
Palakkad,Kerala
November 15, 2025 10:25 PM IST

Comments are closed.