ഇത്രനാളും നിലനിന്നിരുന്ന നാല് സ്ലാബുകള്‍ ലയിപ്പിച്ച് രണ്ടായി ചുരുക്കിയും ചില പ്രത്യേക ഉത്പന്നങ്ങള്‍ 40 ശതമാനം നികുതി(sin tax)ഏര്‍പ്പെടുത്തിയുമാണ് ഈ ക്രമീകരണം വരുത്തിയിരിക്കുന്നത്.
- 5 ശതമാനം സ്ലാബ്: അവശ്യവസ്തുക്കള്‍ക്ക്
- 18 ശതമാനം സ്ലാബ്: ഭൂരിഭാഗം സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും
- 40 ശതമാനം സ്ലാബ്: ആഢംബര വസ്തുക്കള്‍ക്കും പുകയില, മദ്യം, വാതുവയ്പ്പ്, ഓണ്‍ലൈന്‍ ഗെയിമിംഗ് എന്നിവയ്ക്ക്
ഈ ഏകീകരണം നികുതി നല്‍കുന്നത് എളുപ്പമാക്കുമെന്നും നിലവില്‍ 12 അല്ലെങ്കില്‍ 28 ശതമാനം നികുതി ഈടാക്കുന്ന പല വസ്തുക്കളുടെയും വില കുറയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു.
സെപ്റ്റംബര്‍ 22 മുതല്‍ ഉപഭോക്താക്കള്‍ക്ക് അവശ്യവസ്തുക്കളുടെ വില കുറയുന്നത് അനുഭവിക്കാന്‍ കഴിയും. കാരണം എഫ്എംസിജി മുതല്‍ വാഹനങ്ങള്‍ വരെയുള്ള നിരവധി മേഖലകള്‍ക്ക് ജിഎസ്ടിയിലെ കുറവ് പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു.
വില കുറയുന്നത് എന്തിനൊക്കെ?
ദൈനംദിന അവശ്യവസ്തുക്കള്‍: നിലവില്‍ 12 ശതമാനം നികുതി ചുമത്തുന്ന നിരവധി ഗാര്‍ഹിക ഉത്പന്നങ്ങള്ങ്ങളുടെ നിരുതി സ്ലാബ് അഞ്ച് ശതമാനത്തിലേക്ക് താഴുമെന്ന് പ്രതീക്ഷിക്കുന്നു. അവ ഇതൊക്കെയാണ്
- ടൂത്ത് പേസ്റ്റ്, സോപ്പുകള്‍, ഷാംപൂകള്‍
- ബിസ്കറ്റുകള്‍, ലഘുഭക്ഷണങ്ങള്‍, ജ്യൂസുകള്‍ തുടങ്ങിയ പാക്ക് ചെയ്ത ഭക്ഷണങ്ങള്‍
- നെയ്യ്, കണ്ടന്‍സ്ഡ് മില്‍ക്ക് തുടങ്ങിയ പാലുത്പന്നങ്ങള്‍
- സൈക്കിളകളും സ്റ്റേഷനറികളും
- നിശ്ചിത വിലയ്ക്ക് താഴെയുള്ള വസ്ത്രങ്ങളും പാദരക്ഷകളും
മധ്യവര്‍ഗ കുടുംബങ്ങള്‍ക്ക് ഇത് വലിയ നേട്ടം നല്‍കുമെന്ന് കരുതുന്നു. ദൈനംദിന ഉപയോഗ സാധനങ്ങള്‍ക്ക് ചെറിയ ഇളവുകള്‍ പോലും ഗണ്യമായ ലാഭം ഓരോ മാസവും നല്‍കും.
ഗാര്‍ഹിക ഉപകരണങ്ങളും ഇലക്ട്രോണിക്സ് വസ്തുക്കളും: നിലവില്‍ 28 ശതമാനം സ്ലാബിലുള്ള വസ്തുക്കള്‍ക്ക് നികുതി 18 ശതമാനമായി കുറയും. ഇത് അവയുടെ വിലയില്‍ ഏഴ് മുതല്‍ എട്ട് ശതമാനം വരെ കുറവ് വരുത്തും.
- എയര്‍ കണ്ടീഷണറുകള്‍, റഫ്രിജറേറ്ററുകള്‍, ഡിഷ് വാഷറുകള്‍ എന്നിവ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.
- വലിയ സ്ക്രീനുള്ള ടെലിവിഷനുകള്‍
- സിമന്റ് (നിര്‍മാണത്തിനും ഭവന നിര്‍മാണം എന്നിവയില്‍ പ്രധാനപ്പെട്ട)
ഇന്ത്യയില്‍ വളര്‍ന്നുവരുന്ന മധ്യവര്‍ഗത്തിന് ഇത് വലിയ ഉത്തേജനമാകും. ഇത് വീട്ടുപകരണങ്ങളും ഇലക്ട്രോണിക്സ് വസ്തുക്കളും താങ്ങാവുന്ന നിലയിലേക്ക് എത്തിക്കുന്നു.
- വാഹനങ്ങള്‍: വാഹന മേഖലയ്ക്ക് ഗണ്യമായ നേട്ടമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
- ചെറിയ കാറുകള്‍ക്ക്(1200 സിസിയില്‍ താഴെയുള്ള എഞ്ചിന് ശേഷിയുള്ള) ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറയും.
- ഇന്ത്യന്‍ വാഹനമേഖലയിലെ നട്ടെല്ലായ ഇരുചക്ര വാഹനങ്ങള്‍ക്കും താഴ്ന്ന സ്ലാബിലേക്ക് നികുതി നിരക്ക് മാറാന്‍ സാധ്യതയുണ്ട്.
- അതേസമയം, ആഡംബര കാറുകള്‍ക്കും എസ് യുവികള്‍ക്കും ഉയര്‍ന്ന നിരക്കില്‍ നികുതി ചുമത്തുന്നത് തുടരും.
വില്‍പ്പനയില്‍ ചാഞ്ചാട്ടമുണ്ടായ ഒരു മേഖലയില്‍ ചെറിയ കാറുകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും വില കുറയുന്നത് ഡിമാന്‍ഡ് വര്‍ധിപ്പിക്കും. മാരുതി സുസുക്കി, ഹ്യൂണ്ടായ്, ടാറ്റാ മോട്ടോഴ്സ് തുടയങ്ങിയ വാഹന കമ്പനികള്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് ആവശ്യം വര്‍ധിപ്പിക്കുന്നതോടെ പ്രയോജനപ്പെടുത്താന്‍ കഴിയും.
ഇന്‍ഷുറന്‍സ്, സാമ്പത്തിക സേവനങ്ങള്‍: നിലവില്‍ ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് 18 ശതമാനമാണ് ജിഎസ്ടി ഈടാക്കുന്നത്. ഇത് ചെലവ് വര്‍ധിപ്പിക്കുന്നു. എന്നാല്‍, പുതിയ ജിഎസ്ടി പരിഷ്കാരത്തോടെ ഇത് താഴ്ന്ന സ്ലാബിലേക്ക് മാറ്റും. അല്ലെങ്കില്‍ ചില സന്ദര്‍ഭങ്ങളില്‍ ഇത് ഒഴിവാക്കിയേക്കും. കുറഞ്ഞ ഇന്‍ഷുറന്‍സ് ചെലവ് ഇടത്തരം വരുമാനമുള്ള കുടുംബങ്ങളില്‍ കവറേജ് വര്‍ധിപ്പിക്കും. ഇത് സാമ്പത്തിക സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്യും.
പുതിയ നികുതി പരിഷ്കരണത്തില്‍ എല്ലാ വസ്തുക്കള്‍ക്കും വില കുറയുന്നില്ല. ചില ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും ഉയര്‍ന്ന നികുതി നല്‍കേണ്ടി വരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
- പുകയില ഉത്പന്നങ്ങള്‍, മദ്യം, പാന്‍ മസാല
- ഓണ്‍ലൈന്‍ വാതുവെപ്പ്, ഗെയിമിംഗ് പ്ലാറ്റ്ഫോമുകള് എന്നിവയാണ് 40 ശതമാനം സ്ലാബിലേക്ക് പോകുന്നത്,
- പെട്രോളിയം ഉത്പന്നങ്ങള്‍ നിലവില്‍ ജിഎസ്ടിക്ക് പുറത്താണ്. അതായത് ഇന്ധനവിലയില്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസമൊന്നും ലഭിക്കില്ല,
- വജ്രങ്ങള്‍, വിലയേറിയ കല്ലുകള്‍ തുടങ്ങിയ ആഢംബര വസ്തുക്കള്‍ക്കും ഉയര്‍ന്ന നിരുതി നിരക്കുകള്‍ നിലനിര്‍ത്തുമെന്നാണ് കരുതുന്നത്.
ഈ പരിഷ്കാരങ്ങള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
ഇത് ഉപഭോഗം വര്‍ധിപ്പിക്കുന്നു: അവശ്യവസ്തുക്കള്‍, ഗൃഹോപകരണങ്ങള്‍, വാഹനങ്ങള്‍ എന്നിവയുടെ വില കുറയുന്നതിനാല്‍ കുടുംബങ്ങള്‍ കൂടുതല്‍ പണം ചെലവഴിക്കാന്‍ സാധ്യതയുണ്ട്. ഉത്സവ സീസണിന് തൊട്ടുമുമ്പ് ഇത് പ്രഖ്യാപിച്ചയും ഉപഭോഗം ത്വരിതപ്പെടുത്തും.
വിപണിയുടെ പ്രതികരണം: ഓഹരി വിപണി ഇതിനോടകം തന്നെ പോസിറ്റീവായാണ് പ്രതികരിച്ചിരുന്നു. പ്രഖ്യാപനങ്ങള്‍ക്ക് തൊട്ടുപിന്നാലെ നിഫ്റ്റി ഒരു ശതമാനത്തിലഘികം ഉയര്‍ന്നിരുന്നു. വാഹന, കണ്‍സ്യൂമര്‍ ഗുഡ്സ് ഓഹരികളും വലിയ നേട്ടങ്ങള്‍ കൈവരിച്ചു.
വളര്‍ച്ചാ പ്രവചനം: പുതിയ ജിഎസ്ടി ഘടന ആവശ്യകത വര്‍ധിപ്പിക്കുന്നതോടെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച.ില് .7 മുതല്‍ .8 ശതമാനം വരെ വര്‍ധനവുണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ കണക്കാക്കുന്നു.
New Delhi,Delhi
September 22, 2025 10:43 AM IST
Comments are closed.