ഏഷ്യാകപ്പിലെ ഹസ്തദാന വിവാദം; യുഎഇ ക്കെതിരായ മത്സരത്തിൽ നിന്നും പിൻവാങ്ങിയതായി പാക്കിസ്ഥാൻ; ടീം ഗ്രൗണ്ടിൽ|PCB Chief Mohsin Naqvi Press Conference Pakistan Boycotts Asia Cup Match vs UAE After Handshake | Sports


Last Updated:

റഫറിയെ മാറ്റാതെ മത്സരത്തിൽ പങ്കെടുക്കില്ലെന്ന് പാകിസ്താൻ അറിയിച്ചെങ്കിലും, ഐസിസി തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു

News18
News18

ദുബായ്: ഏഷ്യാ കപ്പിൽ നിന്ന് പാകിസ്താൻ പിന്മാറിയതായി സൂചന വന്നിരുന്നു. എന്നാൽ ഇപ്പോഴിതാ ടീം ​ഗ്രൗണ്ടിലേക്ക് പുറപ്പെട്ടതായി റിപ്പോർട്ട്. ക്രിക്കറ്റ് ബോർഡിന്റെ നിർദ്ദേശത്തെ തുടർന്നാണ് നിലപാട് തണുപ്പിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.

റഫറിയെ മാറ്റണമെന്ന ആവശ്യം ഐസിസി നിരസിച്ചതിനെ തുടർന്നാണ് പിന്മാറുന്നതെന്നായിരുന്നു വാർത്ത എത്തിയിരുന്നത്. റഫറിയെ മാറ്റാതെ മത്സരത്തിൽ പങ്കെടുക്കില്ലെന്ന് പാകിസ്താൻ അറിയിച്ചെങ്കിലും, ഐസിസി തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു. ഇതോടെ ഏഷ്യാ കപ്പ് അനിശ്ചിതത്വത്തിലായി.

ഇന്നത്തെ മത്സരത്തിൽ നിന്ന് പിന്മാറുകയാണെങ്കിൽ പാകിസ്താൻ ഏഷ്യാ കപ്പ് മത്സരത്തിൽ നിന്നും പുറത്താകും. ഇതോടെ യുഎഇ സൂപ്പര്‍ ഫോറിലെത്തും. അതേസമയം പാകിസ്താൻ ക്രിക്കറ്റ് ബോര്‍ഡിന്റെ വാർത്താസമ്മേളനം ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

പൈക്രോഫ്റ്റാണ് മത്സരങ്ങൾ നിയന്ത്രിക്കുന്നതെങ്കിൽ കളിക്കില്ലെന്ന നിലപാടിൽ പാകിസ്താൻ ടീം ഉറച്ചുനിൽക്കുകയാണ്. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പിസിബി) അയച്ച രണ്ടാമത്തെ മെയിലും ഐസിസി തള്ളിയതോടെയാണ് ഈ കടുത്ത തീരുമാനമെടുത്തതെന്നാണ് സൂചന. പൈക്രോഫ്റ്റിനെ മാറ്റില്ലെന്ന് ഐസിസി വൃത്തങ്ങൾ വ്യക്തമാക്കിയതോടെ ഏഷ്യാ കപ്പിലെ പാകിസ്താന്റെ ഭാവി അനിശ്ചിതത്വത്തിലായി. നിലവിൽ, പൈക്രോഫ്റ്റ് സ്റ്റേഡിയത്തിൽ എത്തിയിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Sports/

ഏഷ്യാകപ്പിലെ ഹസ്തദാന വിവാദം; യുഎഇ ക്കെതിരായ മത്സരത്തിൽ നിന്നും പിൻവാങ്ങിയതായി പാക്കിസ്ഥാൻ; ടീം ഗ്രൗണ്ടിൽ

Comments are closed.