Last Updated:
ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിനെതിരെ അധിക്ഷേപം നിറഞ്ഞ വാക്കുകൾ ഉപയോഗിച്ച യൂസഫിനെ അവതാരക ഇടപെട്ട് തടയുകയും ചെയ്തു
ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റിൽ പാകിസ്ഥാനെതിരെ ഇന്ത്യൻ ടീം അംപയർമാരെ സ്വാധീനിച്ച് വിജയം സ്വന്തമാക്കിയതാണെന്ന ആരോപണവുമായി പാക് മുൻ താരം മുഹമ്മദ് യൂസഫ്. സമാ ടി വിയിലെ ചർച്ചയ്ക്കിടെയായിരുന്നു മുഹമ്മദ് യൂസഫിന്റെ പ്രതികരണം. ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിനെതിരെ അധിക്ഷേപം നിറഞ്ഞ വാക്കുകൾ ഉപയോഗിച്ച യൂസഫിനെ അവതാരക ഇടപെട്ട് തടയുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
”മത്സരത്തിൽ അംപയർമാരുടെ വിരലുകൾ നിയന്ത്രിച്ചത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് തോന്നുന്നു. ഇന്ത്യ അപ്പീൽ ചെയ്തപ്പോഴെല്ലാം അംപയർമാർ വിരൽ ഉയർത്തുന്നത് കാണാമായിരുന്നു”- മുഹമ്മദ് യൂസഫ് പ്രതികരിച്ചു. ഇന്ത്യൻ ക്യാപ്റ്റനെതിരെ മോശം വാക്കുകളാണ് മുഹമ്മദ് യൂസഫ് ഉപയോഗിച്ചത്. മത്സരത്തിനിടെ ഇന്ത്യൻ താരങ്ങളുടെ മൂന്ന് അപ്പീലുകൾ ഔട്ടാണെന്ന് അംപയർമാർ വിധിച്ചിരുന്നു. ഡിആർഎസ് എടുത്താണ് പാകിസ്ഥാൻ ബാറ്റർമാർ പുറത്താകലിൽനിന്ന് രക്ഷപെട്ടത്.
A low level rhetoric from Yousuf Yohana (converted) on a national TV program.
He called India captain Suryakumar Yadav as “Suar” (pig).
Shameless behaviour. And they demand respect, preach morality. pic.twitter.com/yhWhnwaYYq
— Slogger (@kirikraja) September 16, 2025
ഞായറാഴ്ച നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റ് വിജയമാണ് മത്സരത്തിൽ ഇന്ത്യ സ്വന്തമാക്കിയത്. 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ പാക്കിസ്ഥാൻ നേടിയത് 127 റൺസ്. മറുപടിയിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 15.5 ഓവറിൽ ഇന്ത്യ വിജയത്തിലെത്തി. 25 പന്തുകൾ ബാക്കിനില്‍ക്കെയാണ് ഇന്ത്യൻ വിജയം. മൂന്നു വിക്കറ്റുകൾ വീഴ്ത്തിയ കുൽദീപ് യാദവാണ് കളിയിലെ താരം. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് സിക്സറിടിച്ചാണ് വിജയറൺ നേടിയത്.
New Delhi,New Delhi,Delhi
September 17, 2025 2:34 PM IST
‘അംപയർമാരുടെ വിരലുകൾ നിയന്ത്രിച്ചത് മോദി, ഇന്ത്യ വിജയം തട്ടിയെടുത്തെന്ന് പാക് മുൻ താരം’; സൂര്യകുമാർ യാദവിനെതിരെ അധിക്ഷേപം

Comments are closed.