Kerala Gold Price| കേരളത്തിൽ സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്ക് അറിയാം | Kerala Gold Rate Update Know the Prices on December 13 2025 | Money


Last Updated:

ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ

സംസ്ഥാനത്ത് സ്വർണവിലയിൽ (Kerala gold Rate) ഇന്ന് വൻ കുതിപ്പ്
സംസ്ഥാനത്ത് സ്വർണവിലയിൽ (Kerala gold Rate) ഇന്ന് വൻ കുതിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില 98,200 രൂപയായി. ഇന്നലെ 98,400 രൂപ വരെ എത്തിയിരുന്നത് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു. നിലവിൽ ഒരു ഗ്രാം സ്വർണം 12,275 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

പണിക്കൂലി, ജി.എസ്.ടി, ഹോൾ മാർക്കിംഗ് ഫീസ് എന്നിവ കൂടി ചേരുമ്പോൾ ഒരു പവൻ സ്വർണാഭരണത്തിന് ഉയർന്ന വില നൽകേണ്ട സ്ഥിതിയാണ്. സ്വർണാഭരണത്തിൻ്റെ കുറഞ്ഞ പണിക്കൂലി 5% ആണ്. ഓരോ ദിവസം കഴിയുന്തോറും സ്വർണവിലയിൽ വരുന്ന മാറ്റങ്ങൾ സാധാരണക്കാർ ഉറ്റുനോക്കുകയാണ്.

ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതിനാൽ ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കാറുണ്ട്.

കൂടാതെ, അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ മൂല്യത്തിൽ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്.

Comments are closed.