Last Updated:
കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഇഡിക്ക് കൈമാറാൻ കോടതി ഉത്തരവിട്ടു
ശബരിമല സ്വർണക്കൊള്ള കേസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) കൈമാറാൻ കൊല്ലം വിജിലൻസ് കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഇഡിക്ക് കൈമാറാൻ കോടതി ഉത്തരവിട്ടു.
കേസിൽ ഇഡി അന്വേഷണം വേണ്ടെന്ന് സർക്കാരും ദേവസ്വം ബോർഡും എസ്ഐടിയും സ്വീകരിച്ച നിലപാട് വിജിലൻസ് കോടതി തള്ളുകയായിരുന്നു. റിപ്പോർട്ടുകൾ അടക്കം എല്ലാ രേഖകളും അടിയന്തരമായി ഇഡിക്ക് കൈമാറണമെന്നാണ് കോടതി ഉത്തരവ്.
ഇഡി ഹൈക്കോടതിയെ ആയിരുന്നു ആദ്യം സമീപിച്ചതെങ്കിലും വിജിലൻസ് കോടതിയെ സമീപിക്കാൻ ഹൈക്കോടതി നിർദേശിക്കുകയായിരുന്നു.

Comments are closed.