സത്യപ്രതിജ്ഞയ്ക്ക് ഒരു ദിവസം ബാക്കി നിൽക്കെ നിയുക്ത പഞ്ചായത്ത് അംഗം അന്തരിച്ചു | Newly elected Panchayat member Prasad Narayanan passes away in kottayam, meenadom | Kerala


Last Updated:

മീനടം പഞ്ചായത്തിൽ ഇത് ഏഴാം തവണയാണ് പ്രസാദ് നാരായണൻ തിരഞ്ഞെടുക്കപ്പെടുന്നത്.

പ്രസാദ് നാരായണൻ
പ്രസാദ് നാരായണൻ

കോട്ടയം: മീനടത്തെ നിയുക്ത പഞ്ചായത്ത് അംഗവും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രസാദ് നാരായണൻ (62) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഞായറാഴ്ച സത്യപ്രതിജ്ഞ നടക്കാനിരിക്കെയാണ് അപ്രതീക്ഷിത വിയോഗം. ഇത്തവണ മീനടം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ നിന്നാണ് അദ്ദേഹം മികച്ച വിജയം കൈവരിച്ചത്.

മീനടം പഞ്ചായത്തിൽ ഇത് ഏഴാം തവണയാണ് പ്രസാദ് നാരായണൻ തിരഞ്ഞെടുക്കപ്പെടുന്നത്. ആറ് തവണ കോൺഗ്രസ് സ്ഥാനാർത്ഥിയായും ഒരു തവണ സ്വതന്ത്രനായും മത്സരിച്ച് വിജയിച്ച അദ്ദേഹം നാട്ടുകാർക്കിടയിൽ അത്രമേൽ സ്വാധീനമുള്ള നേതാവായിരുന്നു. രാഷ്ട്രീയ ഭേദമന്യേ എല്ലാവരുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം വാർഡിന്റെ വികസന പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.

ഭാര്യ: പ്രീതാ പ്രസാദ്, ഏകമകൻ: ഹരി നാരായണ പ്രസാദ്.

Comments are closed.