Last Updated:
പരിപാടിക്കിടെ സ്റ്റേജിലുണ്ടായിരുന്ന മാധ്യമപ്രവർത്തകനായ ജയ്ദീപ് കർണിക്കിനെയാണ് രാംദേവ് ഗുസ്തി പിടിക്കാൻ വെല്ലുവിളിച്ചത്. എന്നാൽ അത് വേണ്ടിയിരുന്നില്ലെന്ന് രാംദേവിന് തന്നെ പിന്നീട് തോന്നിയിരിക്കാം
ന്യൂഡൽഹി: സംവാദ വേദിയിൽ മാധ്യമപ്രവർത്തകനെ ഗുസ്തി പിടിക്കാൻ വെല്ലുവിളിച്ച് യോഗാ ഗുരു ബാബാ രാംദേവ്. ഡൽഹിയിൽ ഒരു മാധ്യമസ്ഥാപനം നടത്തിയ സംവാദ പരിപാടിയിലാണ് രസകരമായ രംഗങ്ങൾ അരങ്ങേറിയത്. പരിപാടിക്കിടെ സ്റ്റേജിലുണ്ടായിരുന്ന മാധ്യമപ്രവർത്തകനായ ജയ്ദീപ് കർണിക്കിനെയാണ് രാംദേവ് ഗുസ്തി പിടിക്കാൻ വെല്ലുവിളിച്ചത്. എന്നാൽ അത് വേണ്ടിയിരുന്നില്ലെന്ന് രാംദേവിന് തന്നെ പിന്നീട് തോന്നിയിരിക്കാം.
കാണികൾക്ക് മുന്നിൽ ചില യോഗാ ചുവടുകൾ കാണിച്ച് രണ്ട് ചാട്ടമൊക്കെ ചാടി തന്റെ കൈയിലെ മസിലും കാട്ടി രാംദേവ് മാധ്യമപ്രവർത്തകന്റെ അടുത്തേക്ക് പോവുകയായിരുന്നു. തന്റെ ശക്തിയും കഴിയും മറ്റുള്ളവരെ കാണിക്കാനെന്നോണം രാംദേവ് മാധ്യമപ്രവർത്തകനെ ഗുസ്തി പിടിക്കാൻ ക്ഷണിക്കുകയും അദ്ദേഹത്തെ കാലിൽ കുടുക്കിട്ട് നിലത്തേക്ക് മറിച്ചിടാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ ജയ്ദീപ് കൃത്യമായി ഒഴിഞ്ഞുമാറി.
ഇതോടെ, വീണ്ടും പിടിച്ച് അദ്ദേഹത്തെ നിലത്തേക്ക് തള്ളിയിട്ടെങ്കിലും ജയ്ദീപ് രാംദേവിനെ പിടിച്ച് മലർത്തിയടിക്കുകയായിരുന്നു. ഇതോടെ പണി പാളിയെന്ന് മനസിലായ രാംദേവ് എഴുന്നേൽക്കാൻ നോക്കിയെങ്കിലും മാധ്യമപ്രവർത്തകൻ വീണ്ടും പിടിച്ച് തള്ളിയിടുന്നത് പുറത്തുവന്ന വീഡിയോയിൽ കാണാം. ഒടുവിൽ പിടിച്ചുനിൽക്കാനാവാതെ രാംദേവ് എഴുന്നേൽക്കുകയും ചിരിച്ചുകൊണ്ട് മൈക്ക് കൈയിലെടുത്ത് ജയ്ദീപിനെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു.
Ramdev Live Wrestling – scene from the event organised by India’s one of the highest circulated newspaper Amar Ujala. Opponent is a Journalist(?). Enjoy! 🙂 pic.twitter.com/nTcKhcDSzn
— RAHUL (@RahulSeeker) December 20, 2025
മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയായ ജയ്ദീപ് കർണിക് ഗുസ്തി കുടുംബത്തിൽ നിന്നുള്ളയാണ്. കർണിക്കിന്റെ പിതാവ് സുഭാഷ് കർണികും മുത്തച്ഛൻ രംഗനാഥ് കർണിക്കും പ്രമുഖ ഗുസ്തിക്കാരായിരുന്നു. എന്നാൽ ഇക്കാര്യം അറിയാതെയാണ് രാംദേവ് അദ്ദേഹത്തെ ഗുസ്തിക്ക് ക്ഷണിച്ചതും പരാജയപ്പെട്ടതും.
വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. ഈ പ്രായത്തിലും ബാബാ രാംദേവിന്റെ ശാരീരികക്ഷമതയെ ചിലർ പ്രശംസിച്ചപ്പോൾ, മാധ്യമപ്രവർത്തകനെ അദ്ദേഹം വിലകുറച്ചുകണ്ടുവെന്നാണ് മറ്റു ചിലർ വിമർശിക്കുന്നത്. മാധ്യമശ്രദ്ധ നേടാൻ രാംദേവ് കണ്ട എളുപ്പവഴി അദ്ദേഹത്തിന് തന്നെ തിരിച്ചടിയായി മാറിയെന്ന് ഒരാൾ പരിഹസിച്ചു. ഈ അനുഭവം ആ മാധ്യമപ്രവർത്തകൻ ജീവിതകാലം മുഴുവൻ ഓർക്കുമെന്നും ആളുകൾ അഭിപ്രായപ്പെട്ടു.
Summary: Yoga guru Ramdev challenged a journalist to a wrestling bout, drawing widespread attention and mixed reactions online. The video of the match has gone viral on social media. During an event organised by a media house, the 59-year-old approached the editor present on stage for a sparring session, only to discover that his opponent was an experienced wrestler.
New Delhi,Delhi

Comments are closed.