സത്യപ്രതിജ്ഞ അള്ളാഹുവിന്റെ പേരിൽ; ​ഗുരുവായൂരിൽ ലീഗ് കൗൺസിലർമാരെ അയോഗ്യരാക്കണമെന്ന് പരാതി | Complaint against two Muslim League councillors for taking oath in the name of Allah in guruvayoor | Kerala


Last Updated:

ഗുരുവായൂരിൽ ലീകൗൺസിലർമാർ ഈശ്വരനാമത്തിൽ, ദൈവനാമത്തിൽ അല്ലെങ്കിൽ ദൃഢപ്രതിജ്ഞ എന്ന് സത്യപ്രതിജ്ഞ ചെയ്ത് അവസാനിപ്പിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്ഗ് കൗൺസിലർമാരെ അയോഗ്യരാക്കണമെന്ന് പരാതി

News18
News18

തൃശൂർ: ഗുരുവായൂർ നഗരസഭയിലെ രണ്ട് മുസ്ലിം ലീഗ് കൗൺസിലർമാർ സത്യപ്രതിജ്ഞാ ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. അള്ളാഹുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. 15-ാം വാർഡിലെ അബ്ദുൾ റഷീദ് കുന്നിക്കൽ, 23-ാം വാർഡിലെ നൗഷാദ് അഹമ്മു എന്നിവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) നേതാവ് ആർ.എച്ച്. അബ്ദുൽ സലീമാണ് പരാതി നൽകിയത്.

നിയമപ്രകാരം കൗൺസിലർമാർ ഈശ്വരനാമത്തിൽ, ദൈവനാമത്തിൽ അല്ലെങ്കിൽ ദൃഢപ്രതിജ്ഞ എന്ന് സത്യപ്രതിജ്ഞ ചെയ്ത് അവസാനിപ്പിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. എന്നാൽ, ഇരുവരും അള്ളാഹുവിന്റെ പേരിൽ സത്യപ്രതിജ്ഞ ചെയ്തത് ചട്ടവിരുദ്ധമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം വരുന്നത് വരെ ഇരുവരെയും കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കാൻ നഗരസഭാ സെക്രട്ടറിക്ക് നിർദ്ദേശം നൽകണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.

തിരഞ്ഞെടുപ്പ് ഫലം പരിശോധിക്കുമ്പോൾ, സബ്സ്റ്റേഷൻ വാർഡിൽ നിന്ന് 678 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അബ്ദുൾ റഷീദ് വിജയിച്ചത്. പാലയൂർ വാർഡിൽ നിന്ന് 391 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നൗഷാദ് അഹമ്മു തിരഞ്ഞെടുക്കപ്പെട്ടത്. നിലവിൽ 23 സീറ്റുകൾ നേടി എൽ.ഡി.എഫ് നഗരസഭ ഭരണം നിലനിർത്തുമ്പോൾ, യു.ഡി.എഫ് 16 സീറ്റുകളും എൻ.ഡി.എ രണ്ട് സീറ്റുകളും സ്വതന്ത്രർ അഞ്ച് സീറ്റുകളും വീതമാണ് നേടിയിട്ടുള്ളത്.

Comments are closed.