Last Updated:
ആദ്യ രണ്ടര വർഷം ടേം വി കെ മിനിമോൾക്കും രണ്ടാം ടേമിൽ ഷൈനി മാത്യുവിനേയും മേയറാക്കാനാണ് ധാരണ
കൊച്ചി മേയർ സ്ഥാനവുമായി ബന്ധപ്പെട്ട് നിർണായക നീക്കവുമായി എ, ഐ ഗ്രൂപ്പുകൾ. മേയർ സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ പറഞ്ഞുകേട്ട ദീപ്തി മേരി വർഗീസിനെ ഒഴിവാക്കാനാണ് ധാരണ. വി കെ മിനിമോളും ഷൈനി മാത്യുവും മേയർ സ്ഥാനം പങ്കിടുമെന്നാണ് സൂചന. ആദ്യ രണ്ടര വർഷം ടേം വികെ മിനിമോൾക്കും രണ്ടാം ടേമിൽ ഷൈനി മാത്യുവിനേയും മേയറാക്കാനാണ് ധാരണ. ദീപക് ജോയ്, കെ വി പി കൃഷ്ണകുമാർ എന്നിവർ രണ്ടു ടേമുകളിലായി ഡെപ്യൂട്ടി മേയർ സ്ഥാനവും പങ്കിടുമെന്നാണ് വിവരം.
പാർലമെന്ററി പാർട്ടി യോഗത്തിൽ കൗൺസിലർമാരുടെ പിന്തുണയാണ് മിനി മോൾക്ക് അനുകൂലമായത്. ലത്തീൻ സമുദായം എന്നതും അനുകൂലമായി. രണ്ടാമത്തെ ടേം ഷൈനി മാത്യുവിന് നൽകാനും ധാരണയായി. ഇന്നലെ ചേർന്ന പാർലമെന്റെ പാർട്ടി യോഗത്തിൽ വി കെ മിനി മോൾക്കും ഷൈനി മാത്യുവിനുമാണ് ഏറ്റവും കൂടുതൽ പിന്തുണ ലഭിച്ചത്. വി കെ മിനി മോൾക്ക് 17 പേർ പിന്തുണ നൽകിയപ്പോൾ ഷൈനി മാത്യുവിന് 19 പേരും പിന്തുണച്ചു. ദീപ്തി മേരി വർഗീസിന് നാല് പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്.
നിയമസഭ തിരഞ്ഞെടുപ്പിൽ ദീപ്തി മേരി വർഗീസിനെ പരിഗണിക്കാമെന്ന ധാരണയും ഉണ്ടായിട്ടുണ്ടെന്നാണ് വിവരം. വെള്ളിയാഴ്ച്ചയാണ് മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ്.
Kochi [Cochin],Ernakulam,Kerala

Comments are closed.