Last Updated:
മത്സരത്തിൽ പ്രധാന ആകർഷണമായത് 14 വയസ്സുകാരനായ വൈഭവ് സൂര്യവംശിയുടെ തകർപ്പൻ ഇന്നിങ്‌സാണ്. വെറും 36 പന്തിൽ നിന്ന് സെഞ്ചുറി തികച്ച വൈഭവ്, ലിസ്റ്റ് എ ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് സ്വന്തമാക്കി
റാഞ്ചിയിൽ നടന്ന വിജയ് ഹസാരെ ട്രോഫി മത്സരത്തിൽ അരുണാചൽ പ്രദേശിനെതിരെ റൺമല തീർത്ത് ബിഹാർ ക്രിക്കറ്റ് ടീം ചരിത്രം കുറിച്ചു. നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 574 റൺസാണ് ബിഹാർ അടിച്ചുകൂട്ടിയത്. ലിസ്റ്റ് എ ക്രിക്കറ്റിലെ ഒരു ടീമിന്റെ ഏറ്റവും ഉയർന്ന സ്കോറാണിത്. 2022ൽ അരുണാചലിനെതിരെ തമിഴ്നാട് നേടിയ 2ന് 506 എന്ന റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.
മത്സരത്തിൽ പ്രധാന ആകർഷണമായത് 14 വയസ്സുകാരനായ വൈഭവ് സൂര്യവംശിയുടെ തകർപ്പൻ ഇന്നിങ്‌സാണ്. വെറും 36 പന്തിൽ നിന്ന് സെഞ്ചുറി തികച്ച വൈഭവ്, ലിസ്റ്റ് എ ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് സ്വന്തമാക്കി.
വൈഭവിന്റെ പ്രകടനം: 84 പന്തിൽ 190 റൺസ് (16 ഫോറുകൾ, 15 സിക്സറുകൾ).
ഇരട്ട സെഞ്ചുറിക്ക് വെറും 10 റൺസ് അകലെയാണ് വൈഭവ് പുറത്തായത്.
റെക്കോർഡുകൾ വാരിക്കൂട്ടി ബിഹാർ താരങ്ങൾ
വൈഭവിന് പുറമെ ആയുഷ് ലൊഹാരുക, എസ് ഗനി എന്നിവരും ബിഹാറിനായി സെഞ്ചുറി നേടി.
എസ് ഗനി വെറും 32 പന്തിൽ നിന്നാണ് തന്റെ സെഞ്ചുറി പൂർത്തിയാക്കിയത്. ലിസ്റ്റ് എ ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ സെഞ്ചുറി നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡ് ഇതോടെ ഗനിയുടെ പേരിലായി.
ആയുഷ് ലൊഹാരുക 56 പന്തിൽ നിന്ന് 116 റൺസെടുത്ത് ടീം സ്കോർ ഉയർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചു.
പീയുഷ് സിങ് 77 റൺസ് നേടി പുറത്തായി.
തുടക്കം മുതൽ ആക്രമിച്ചു കളിച്ച ബിഹാർ ബാറ്റിങ് നിരയ്ക്ക് മുന്നിൽ അരുണാചൽ പ്രദേശ് ബൗളർമാർ നിസ്സഹായരായി. പന്ത്രണ്ടാം ഓവറിൽ തന്നെ വൈഭവ് സെഞ്ചുറി തികച്ചിരുന്നു. ലിസ്റ്റ് എ ക്രിക്കറ്റിലെ ഒട്ടനവധി റെക്കോർഡുകൾ തിരുത്തിക്കുറിച്ച ഈ പ്രകടനം ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റ് ചരിത്രത്തിലെ സുവർണ അധ്യായമായി മാറി.
Ranchi,Ranchi,Jharkhand

Comments are closed.