മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരെ ലീഗ് തീരുമാനിച്ചതിൽ കോൺഗ്രസിന് അതൃപ്തി Congress unhappy with the Muslim Leagues unilateral decision to appoint the chairmen of the Malappuram District Panchayat Standing Committee | Kerala


Last Updated:

പൊതുമരാമത്ത് , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥാനങ്ങൾ മാത്രമാണ് കോൺഗ്രസിനു മാറ്റി വെച്ചത്

News18
News18

മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരെ മുസ്ലിം ലീഗ് ഏകപക്ഷീയമായി തീരുമാനിച്ചതികോൺഗ്രസിന് അതൃപ്തി.പ്രസിഡൻ്റ് , വൈസ് പ്രസിഡന്റ് , ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എന്നിവരെയാണ് മുസ്ലിം ലീഗ് പ്രഖ്യാപിച്ചത്.

പൊതുമരാമത്ത് , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥാനങ്ങൾ മാത്രമാണ് കോൺഗ്രസിനു മാറ്റി വെച്ചത് .സ്റ്റാൻഡിങ് കമ്മിറ്റികചെയർപേഴ്സൺ സ്ഥാനം മുസ്ലിം ലീഗ് ഏകപക്ഷീയമായി തീരുമാനിച്ചെന്ന ആക്ഷേപവുമായി കോൺഗ്രസ് രംഗത്തെത്തി. ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ,വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി എന്നിവകളിൽ ഒരെണ്ണം കോൺഗ്രസിന് നൽകേണ്ടതായിരുന്നു എന്നാണ് ആവശ്യം

പി എ ജബ്ബാർ ഹാജിയെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായും, എ പി സ്മിജി വൈസ് വൈസ് പ്രസിഡന്റായും പ്രഖ്യാപിച്ചിരുന്നു.പി കെ അസലുമാണ് ആരോഗ്യ വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ.ഷാഹിന നിയാസാണ് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരെ ലീഗ് തീരുമാനിച്ചതിൽ കോൺഗ്രസിന് അതൃപ്തി

Comments are closed.