മലബാറിൽ മാത്രമല്ലെടാ, മുസ്‌ലിം ലീഗീന് പിടി; എറണാകുളം മുതൽ തെക്കൻ കേരളത്തിൽ 39 പ്രധാന സ്ഥാനങ്ങള്‍| Muslim League Expands base in South Kerala with 39 Key Local Body Positions | Kerala


എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ കാഴ്ചവച്ച മികച്ച പ്രകടനം വഴി ഇത്തവണ ഒട്ടേറെ തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷ, ഉപാധ്യക്ഷ പദവികളാണ് ലീഗിന് ലഭിച്ചത്. 39 പ്രധാന സ്ഥാനങ്ങളാണ് ലീഗിന് ടേം അടിസ്ഥാനത്തിലോ അല്ലാതെയോ ഇതു‌വരെ ലഭിച്ചത്. ഇത് അന്തിമ കണക്കല്ലെന്നും ചില പഞ്ചായത്തുകളുടെ കണക്കുകൾ കൂടി വരാനുണ്ടെന്നും മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ വ്യക്തമാക്കി.

എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള 7 ജില്ലകളിലെ കണക്ക്

1. കൊച്ചി കോർപറേഷൻ – ഡെപ്യൂട്ടി മേയർ

2. തൊടുപുഴ മുനിസിപ്പാലിറ്റി – ചെയർമാൻ

3. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി – ചെയർമാൻ

4. കായംകുളം മുനിസിപാലിറ്റി – ചെയർമാൻ

5. തിരുവല്ല മുനിസിപാലിറ്റി – ചെയർമാൻ

6. തൃക്കാക്കര മുനിസിപാലിറ്റി – വൈസ് ചെയർമാൻ

7. കളമശ്ശേരി മുനിസിപാലിറ്റി – വൈസ് ചെയർമാൻ

8. മൂവാറ്റുപുഴ മുനിസിപ്പാലിറ്റി – വൈസ് ചെയർമാൻ

9. പെരുമ്പാവൂർ മുനിസിപാലിറ്റി – വൈസ് ചെയർമാൻ

10. ആലപ്പുഴ മുനിസിപാലിറ്റി – വൈസ് ചെയർമാൻ

11. പത്തനംതിട്ട മുനിസിപാലിറ്റി – വൈസ് ചെയർമാൻ

12. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് – പ്രസിഡൻ്റ്

13. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് -വൈസ് പ്രസിഡൻ്റ്

14. പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് – പ്രസിഡൻ്റ്

15. പായിപ്ര ഗ്രാമപഞ്ചായത്ത് – പ്രസിഡൻറ്

16. കുന്നത്ത് നാട് ഗ്രാമപഞ്ചായത്ത് – പ്രസിഡൻ്റ്

17. വെങ്ങോല ഗ്രാമപഞ്ചായത്ത് – പ്രസിഡൻ്റ്

18. എളമാട് ഗ്രാമപഞ്ചായത്ത് – പ്രസിഡൻ്റ്

19. എടവെട്ടി ഗ്രാമപഞ്ചായത്ത് – പ്രസിഡൻറ്

20. കുമാരമംഗലം ഗ്രാമ പഞ്ചായത്ത് – പ്രസിഡൻ്റ്

21. തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് – പ്രസിഡൻ്റ്

22. നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് – വൈസ് പ്രസിഡൻ്റ്

23. കോട്ടപ്പടി ഗ്രാമപഞ്ചായത്ത് – വൈസ് പ്രസിഡൻറ്

24. വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് -വൈസ് പ്രസിഡൻറ്

25. എടത്തല ഗ്രാമ പഞ്ചായത്ത് – വൈസ് പ്രസിഡൻ്റ്

26. മയ്യനാട് ഗ്രാമപഞ്ചായത്ത് -വൈസ് പ്രസിഡൻറ്

27. ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് – വൈസ് പ്രസിഡൻ്റ്

28. ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് – വൈസ് പ്രസിഡൻ്റ്

29. എരുമേലി ഗ്രാമപഞ്ചായത്ത് – വൈസ് പ്രസിഡൻ്റ്

30. ചെമ്പ് ഗ്രാമപഞ്ചായത്ത് – വൈസ് പ്രസിഡൻറ്

31. കൊറ്റനാട് ഗ്രാമപഞ്ചായത്ത് -വൈസ് പ്രസിഡൻ്റ്

32. ചിറ്റാർ ഗ്രാമപഞ്ചായത്ത് -വൈസ് പ്രസിഡൻ്റ്

33. പെരിങ്ങമ്മല ഗ്രാമ പഞ്ചായത്ത് -വൈസ് പ്രസിഡൻ്റ്

34. അടിമാലി ഗ്രാമപഞ്ചായത്ത്-വൈസ് പ്രസിഡൻ്റ്

35. വെള്ളത്തൂവൽ ഗ്രാമ പഞ്ചായത്ത്-വൈസ് പ്രസിഡൻ്റ്

36. ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത് – വൈസ് പ്രസിഡൻ്റ്

37. ആയവന ഗ്രാമ പഞ്ചായത്ത് -വൈസ് പ്രസിഡൻ്റ്

38. ആവോലി ഗ്രാമ പഞ്ചായത്ത് -വൈസ് പ്രസിഡൻ്റ്

39. വണ്ണപ്പുറം ഗ്രാമ പഞ്ചായത്ത് -വൈസ് പ്രസിഡൻ്റ്

Comments are closed.