പതിവ് തെറ്റിക്കാതെ കേരളം; ക്രിസ്മസിന് 332 കോടി രൂപയുടെ റെക്കോർഡ് മദ്യവില്പന record liquor sales of Rs 332 crore on Christmas eve in kerala | Kerala


Last Updated:

മുൻവർഷത്തെ അപേക്ഷിച്ച് 53.08 കോടി രൂപയുടെ വർദ്ധനവാണ് ഇത്തവണ വിൽപനയിൽ രേഖപ്പെടുത്തിയത്

News18
News18

കേരളത്തിൽ ഇത്തവണത്തെ ക്രിസ്മസിന് റെക്കോർഡ് മദ്യവില്പന. ബെവ്കോയുടെ കണക്കുകൾ പ്രകാരം ഡിസംബർ 22 മുതൽ ക്രിസ്മസ് ദിനം വരെയുള്ള നാല് ദിവസങ്ങളിൽ മാത്രം 332 കോടി രൂപയുടെ മദ്യമാണ് വിറ്റുപോയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 279.54 കോടി രൂപയുടെ മദ്യമാണ് വിറ്റിത്. മുൻവർഷത്തെ അപേക്ഷിച്ച് 53.08 കോടി രൂപയുടെ വർദ്ധനവാണ് ഇത്തവണ വിൽപനയിൽ രേഖപ്പെടുത്തിയത്.

ക്രിസ്മസിന് തലേ ദിവസമാണ് ഏറ്റവും കൂടുതൽ മദ്യം വിറ്റുപോയത്. ഡിസംബർ 24-ന് മാത്രം 114.45 കോടി രൂപയുടെ മദ്യവില്പന നടന്നു. മറ്റു ദിവസങ്ങളിൽ, ഡിസംബർ 22-ന് 77.62 കോടിയും, 23-ന് 81.56 കോടിയും, ക്രിസ്മസ് ദിനത്തിൽ 59.21 കോടി രൂപയുമാണ് ബെവ്കോയ്ക്ക് ലഭിച്ച വരുമാനം.

Comments are closed.