Last Updated:
ഒപ്പമുണ്ടായിരുന്ന പാർട്ടി പ്രവർത്തകരും മറ്റ് ഉദ്യോഗസ്ഥർക്കും മുക്കാൽ മണിക്കൂറോളം ചെയർപേഴ്സണിനായി ഓഫീസിൽ കാത്തു നിൽക്കേണ്ടി വന്നു
രാഹു കാലം കഴിയാതെ ഓഫീസിൽ കയറില്ലെന്ന് പെരുമ്പാവൂർ നഗരസഭയിലെ പുതിയ ചെയർപേഴ്സൺ. പെരുമ്പാവൂർ നഗരസഭയിലെ പുതിയ ചെയർപേഴ്സണായി സത്യപ്രതിജ്ഞ ചെയ്ത യുഡിഎഫിന്റെ കെ.എസ് സംഗീതയാണ് രാഹു കാലം കഴിയാതെ ഓഫീസിൽ കയറില്ലെന്ന് കടുംപിടുത്തം പിടിച്ചത്. ഇതോടെ ഉദ്യോഗസ്ഥരും പാർട്ടിപ്രവർത്തകരും മുക്കാൽ മണിക്കൂറോളം കാത്തു നിൽക്കേണ്ടി വന്നു.
11. 15 ഓടെ സംഗീതയുടെ സത്യപ്രതിജ്ഞ കഴിഞ്ഞിരുന്നു.എന്നാൽ 12 മണി വരെയായിരുന്നു രാഹുകാലം. ഇതു കഴിയാതെ താൻ ഓഫീസിൽ പ്രവേശിക്കില്ലെന്ന് സംഗീത നിർബന്ധം പിടിക്കുകയായിരുന്നു. ഇതിനെത്തുടർന്ന് ഒപ്പമുണ്ടായിരുന്ന പാർട്ടി പ്രവർത്തകരും മറ്റ് ഉദ്യോഗസ്ഥർക്കും മുക്കാൽ മണിക്കൂറോളം ചെയർപേഴ്സണായി ഓഫീസിൽ കാത്തു നിൽക്കേണ്ടി വന്നു.
29 അംഗങ്ങളുള്ള നഗരസഭയിൽ യുഡിഎഫിന് 16 വോട്ടുകളും എൽഡിഎഫിന് 11 വോട്ടുകളുമാണ് ലഭിച്ചത്. നഗരസഭയിൽ ആകെയുള്ള രണ്ട് എൻഡിഎ അംഗങ്ങൾ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു.
Ernakulam,Kerala

Comments are closed.