Last Updated:
മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30-ന് വൈകിട്ട് 5 മണിക്ക് നട വീണ്ടും തുറക്കും
പത്തനംതിട്ട: ശബരിമലയിൽ ഇന്ന് മണ്ഡലപൂജ നടക്കും. രാവിലെ 10.10-നും 11.30-നും ഇടയിലുള്ള മുഹൂർത്തത്തിലാണ് അയ്യപ്പവിഗ്രഹത്തിൽ തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ നടക്കുക. ചടങ്ങുകൾ പ്രമാണിച്ച് സന്നിധാനത്ത് തീർത്ഥാടകർക്ക് പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
രാത്രി 11 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ ഈ വർഷത്തെ 41 ദിവസം നീണ്ട മണ്ഡലകാല തീർത്ഥാടനത്തിന് സമാപ്തിയാകും. തുടർന്ന് മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30-ന് വൈകിട്ട് 5 മണിക്ക് നട വീണ്ടും തുറക്കും. മകരവിളക്ക് ദർശനം ജനുവരി 14-നാണ്.
Pathanamthitta,Kerala

Comments are closed.