Last Updated:
കോൺഗ്രസിന് ശക്തമായ അടിത്തറയുള്ള മറ്റത്തൂർ പഞ്ചായത്തിലെ പ്രാദേശിക കോൺഗ്രസ് നേതൃത്വവും ഡിസിസി നേതൃത്വവും തമ്മിൽ ഏറെ നാളുകളായി അകൽച്ചയിലായിരുന്നു
തൃശൂരിലെ മറ്റത്തൂർ പഞ്ചായത്തിൽ തിരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസിന്റെ മുഴുവൻ അംഗങ്ങളും പാർട്ടിയിൽ നിന്ന് രാജിവച്ച് ബിജെപിക്കൊപ്പം ചേർന്ന് മുന്നണി രൂപീകരിച്ച് സ്വതന്ത്ര സ്ഥാനാർത്ഥിയെ ജയിപ്പിച്ച് പഞ്ചായത്ത് ഭരണം പിടിച്ചു. 24 അംഗങ്ങളുള്ള പഞ്ചായത്തിൽ സ്വതന്ത്രയായി ജയിച്ച ടെസി ജോസ് കല്ലറയ്ക്കലിനെ പഞ്ചായത്ത് പ്രസിഡന്‍റായി തിരഞ്ഞെടുത്തു. എൽഡിഎഫ് പഞ്ചായത്ത് ഭരണം പിടിക്കാതിരിക്കാനാണ് കോൺഗ്രസ് അംഗങ്ങൾ ഈ നീക്കം നടത്തിയത്.
രാജിവച്ച എട്ട് കോൺഗ്രസ് അംഗങ്ങളുടെയും രണ്ട് വിമതരുടെയും ബിജെപി അംഗങ്ങളുടെയും വോട്ടുകൾ ടെസി ജോസിന് ലഭിച്ചു. ആകെ 10 അംഗങ്ങളായിരുന്നു എൽഡിഎഫിന് പഞ്ചായത്തിലുണ്ടായിരുന്നത്.
കോൺഗ്രസിന് ശക്തമായ അടിത്തറയുള്ള മറ്റത്തൂർ പഞ്ചായത്തിലെ പ്രാദേശിക കോൺഗ്രസ് നേതൃത്വവും ഡിസിസി നേതൃത്വവും തമ്മിൽ ഏറെ നാളുകളായി അകൽച്ചയിലായിരുന്നു. ഡിസിസി നേതൃത്വം പ്രഖ്യാപിച്ച സ്ഥാനാർത്ഥികൾക്കെതിരെ പ്രാദേശിക നേതൃത്വം നിർത്തിയ സ്ഥാനാർത്ഥികൾ എട്ടുപേരും വിജയിച്ചു. ഇവരാണ് ഇപ്പോൾ രാജിവച്ച് ബി.ജെ.പിയുമായി മുന്നണി രൂപീകരിച്ച് പഞ്ചായത്ത് ഭരണം പിടിച്ചത്.മിനിമോൾ, ശ്രീജ, സുമ ആന്റണി, അക്ഷയ് സന്തോഷ്, പ്രിന്റോ പള്ളിപ്പറമ്പൻ, സിജി രാജേഷ്, സിബി പൗലോസ്, നൂർജഹാൻ നവാസ് എന്നിവരാണ് രാജി വച്ചത്.
അതേസമയം ആർഎസ്എസിന്റെ പക്കൽ നിന്നും പണം വാങ്ങിയാണ് കോൺഗ്രസ് അംഗങ്ങൾ സഖ്യം ഉണ്ടാക്കിയെന്ന് സിപിഎം ആരോപിച്ചു
Thrissur,Kerala

Comments are closed.