Last Updated:
ആകെയുള്ള 10 പഞ്ചായത്തുകളിൽ 5 ൽ ഭരണവും 4 പഞ്ചായത്തുകളിലും ചെങ്ങന്നൂർ മുൻസിപ്പാലിറ്റിയിലും ബിജെപി മുഖ്യ പ്രതിപക്ഷവുമാണ്.
ചെങ്ങന്നൂർ: ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ മണ്ഡലത്തിലെ 5 പഞ്ചായത്തുകളിൽ ബിജെപി ഭരണം പിടിച്ചു. ആകെയുള്ള 10 പഞ്ചായത്തുകളിൽ 5 ൽ ഭരണവും 4 പഞ്ചായത്തുകളിലും ചെങ്ങന്നൂർ മുൻസിപ്പാലിറ്റിയിലും ബിജെപി മുഖ്യ പ്രതിപക്ഷവുമാണ്.
1 പാണ്ടനാട്
2 തിരുവൻവണ്ടൂർ
3 ആലാ
4 ബുധനൂർ
5 ചെന്നിത്തല
ആലാ പഞ്ചായത്ത് പ്രസിഡൻ്റായി അനീഷാ ബിജുവും, ബുധനൂർ പ്രസിഡൻ്റായി പ്രമോദ് കുമാറും കാർത്തികപ്പള്ളി പ്രസിഡൻ്റായി പി ഉല്ലാസനും തിരുവൻവണ്ടൂർ പ്രസിഡൻ്റായി സ്മിതാ രാജേഷും പാണ്ടനാട് പഞ്ചായത്ത് പ്രസിഡൻറായി ജിജി കുഞ്ഞുകുഞ്ഞും ചെന്നിത്തല പ്രസിഡൻ്റായി ബിനുരാജും തിരഞ്ഞെടുക്കപ്പെട്ടു.
ആലായിലും ബുധനൂരിലും കാർത്തികപ്പള്ളിയിലും ചരിത്രത്തിൽ ആദ്യമായാണ് ബിജെപി ഭരണം നേടിയത്.
Alappuzha,Alappuzha,Kerala
ബിജെപിക്ക് ചെങ്ങന്നൂർ മണ്ഡലത്തിൽ 5 പഞ്ചായത്തിൽ ഭരണം; മുൻസിപ്പാലിറ്റിയിലും നാല് പഞ്ചായത്തിലും പ്രധാന പ്രതിപക്ഷം

Comments are closed.