Last Updated:
വിഷയത്തിൽ കൗൺസിലർ ആർ. ശ്രീലേഖ ഇതുവരെ പരസ്യ പ്രതികരണം നടത്തിയിട്ടില്ല
തിരുവനന്തപുരം: തൻ്റെ എംഎൽഎ ഓഫീസ് ഒഴിയണമെന്ന് ശാസ്തമംഗലം കൗൺസിലർ ശ്രീലത ആവശ്യപ്പെട്ടതായി വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത്. തിരുവനന്തപുരം കോർപറേഷന്റെ കെട്ടിടത്തിൽ ശാസ്തമംഗലത്ത് പ്രവർത്തിക്കുന്ന വട്ടിയൂർക്കാവ് എംഎൽഎ ഓഫീസ് ഒഴിയണമെന്ന് ഫോണിലൂടെ കൗൺസിലർ ആവശ്യപ്പെട്ടതായി പ്രശാന്ത് പറഞ്ഞു.
എന്നാൽ കൗൺസിലറുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് എംഎൽഎ വ്യക്തമാക്കി. 10 മാസം വാടക കാലാവധി ബാക്കിയുണ്ടെന്നും അതിനാൽ ഒഴിയില്ലെന്നും പറഞ്ഞു. തന്റെ ഓഫീസ് സൗകര്യപ്രദമായി പ്രവർത്തിപ്പിക്കുന്നതിനായി എംഎൽഎ നിലവിലെ മുറി ഒഴിഞ്ഞുതരണമെന്നാണ് കൗൺസിലർ ആവശ്യപ്പെട്ടത്. ഇതേ കെട്ടിടത്തിൽ തന്നെയായിരുന്നു മുൻ കൗൺസിലറുടെ ഓഫീസും പ്രവർത്തിച്ചിരുന്നത്. നിലവിൽ കോർപറേഷൻ കൗൺസിൽ തീരുമാനപ്രകാരമാണ് എംഎൽഎയുടെ ഓഫീസ് ഇവിടെ പ്രവർത്തിക്കുന്നത്.
ചട്ടപ്രകാരം കൗൺസിലർക്ക് കോർപറേഷൻ കെട്ടിടത്തിൽ ഓഫീസ് അനുവദിക്കേണ്ടത് മേയറാണ്. കെട്ടിട സൗകര്യം ലഭ്യമാണോ എന്ന് സെക്രട്ടറി പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് നടപടികൾ സ്വീകരിക്കേണ്ടത്. സ്വന്തം വാർഡിൽ കോർപറേഷൻ കെട്ടിടം ലഭ്യമല്ലെങ്കിൽ മറ്റു കെട്ടിടങ്ങൾ വാടകയ്ക്ക് എടുക്കാനും കൗൺസിലർക്ക് അധികാരമുണ്ട്. കെട്ടിടം ഒഴിപ്പിക്കാൻ ബിജെപിക്ക് ഭൂരിപക്ഷമുള്ള കൗൺസിൽ ഔദ്യോഗികമായി തീരുമാനമെടുത്താൽ എംഎൽഎയ്ക്ക് ഓഫീസ് മാറേണ്ടി വന്നേക്കാം. വിഷയത്തിൽ കൗൺസിലർ ആർ. ശ്രീലേഖ ഇതുവരെ പരസ്യ പ്രതികരണം നടത്തിയിട്ടില്ല.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala

Comments are closed.