മലപ്പുറത്ത് ബന്ധു വീട്ടിലേക്ക് പോകാൻ റെയിൽ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിനിടിച്ച് 11-കാരൻ മരിച്ചു|11-Year-Old Boy Struck and Killed by Train While Crossing Railway Track in Malappuram | Kerala


Last Updated:

ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം നടന്നത്

News18
News18

മലപ്പുറം: പരപ്പനങ്ങാടിയിൽ റെയിൽവേ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിച്ചു 11-കാരൻ മരിച്ചു. ചെട്ടിപ്പടി കോയംകുളത്ത് താമസിക്കുന്ന പുതിയ നാലകത്ത് ഫൈസലിന്റെ മകൻ അമീൻഷാ ഹാഷിം ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം നടന്നത്.

വീട്ടിൽ നിന്നും തൊട്ടടുത്തുള്ള ബന്ധുവീട്ടിലേക്ക് പോകാനായി റെയിൽവേ പാളം മുറിച്ചു കടക്കുകയായിരുന്നു അമീൻഷാ. ഈ സമയം പാഞ്ഞെത്തിയ ട്രെയിൻ കുട്ടിയെ ഇടിക്കുകയായിരുന്നു. കുട്ടിയെ ഉടൻ തന്നെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ആറാം ക്ലാസ് വിദ്യാർത്ഥിയാണ് അമീൻഷാ.

Summary: An 11-year-old boy, Aminsha Hashim, died on Sunday evening after being hit by a train at Parappanangadi, Malappuram. The incident occurred around 5:00 PM while the victim, a Class 6 student, was crossing the railway tracks to reach a relative’s house. The body has been moved to the Tirurangadi Taluk Hospital mortuary for further procedures.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

മലപ്പുറത്ത് ബന്ധു വീട്ടിലേക്ക് പോകാൻ റെയിൽ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിനിടിച്ച് 11-കാരൻ മരിച്ചു

Comments are closed.