‘തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും’; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര victory of the UDF in the local elections will be repeated in the assembly elections says Vicar General of the Latin Church Eugene Perera | Kerala


Last Updated:

മത്സ്യത്തൊഴിലാളികളെ സർക്കാർ തിരിഞ്ഞു നോക്കിയില്ലെന്നും യൂജീൻ പെരേര

News18
News18

തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര. മത്സ്യത്തൊഴിലാളികളെ സർക്കാർ തിരിഞ്ഞു നോക്കിയില്ലെന്നും അത് തിരുത്താനുള്ള സുചനയാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലമെന്നും നിയമസഭാ തിരഞ്ഞെടുപ്പിലും യു.ഡി.എഫ് വിജയം നേടിമെന്നും യൂജീൻ പെരേര പറഞ്ഞതായി റിപ്പോർട്ടർ ടിവി റിപ്പോർട്ട് ചെയ്തു.

ഇപ്രാവശ്യം നടന്ന തിരഞ്ഞെടുപ്പ് ഒരു ദിശാ സൂചകമാണ്. ജനങ്ങളോടൊപ്പം ആരുനിൽക്കുന്നു അവരോടൊപ്പം ജനങ്ങളും പങ്കു ചേരും എന്നതിന്റെ സൂചനയാണ്. മത്സ്യ മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ വിസമ്മതിച്ച് ഭരണകൂടം മാറി നിൽക്കുകയാണ്. പൊതുജനങ്ങൾ കൂടുതൽ ശ്രദ്ധയോടെയും ജാഗ്രതയോടെയും ഇടപെടുന്നു എന്നതിന്റെ സൂചനയാണ് ഈ തിരഞ്ഞെടുപ്പ് ഫലം.വരുന്ന നിയമ സഭാ തിരഞ്ഞെടുപ്പിൽ ഈ നലപാടുകൾ പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

‘തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും’; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര

Comments are closed.