തിരുവനന്തപുരത്ത് ആംബുലൻസ് മോഷണം പോയി; വിദ്യാർത്ഥികളാണ് മോഷ്ടിച്ചതെന്ന് പൊലീസ്|Students stole Ambulance in Thiruvananthapuram | Crime


Last Updated:

കുട്ടികൾ വാഹനം മോഷ്ടിക്കുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്

News18
News18

തിരുവനന്തപുരം: കല്ലമ്പലത്ത് മുസ്ലിം ജമാഅത്തിന്റെ ആംബുലൻസ് വിദ്യാർത്ഥികൾ മോഷ്ടിച്ചു കടന്നുകളഞ്ഞു. കുടവൂർ മുസ്ലിം ജമാഅത്തിന്റെ ഉടമസ്ഥതയിലുള്ള ആംബുലൻസാണ് കഴിഞ്ഞ ശനിയാഴ്ച രാത്രി മോഷണം പോയത്. സംഭവത്തിന് പിന്നിൽ വിദ്യാർത്ഥികളാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായതായി കല്ലമ്പലം പൊലീസ് അറിയിച്ചു. കുട്ടികൾ വാഹനം മോഷ്ടിക്കുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

മോഷണം നടത്തിയ വിദ്യാർത്ഥികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ഇതിനിടെ വിദ്യാർത്ഥികളെ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. മോഷ്ടിച്ച ആംബുലൻസുമായി വിദ്യാർത്ഥികൾ ജില്ല കടന്നതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കാണാതായ വിദ്യാർത്ഥികളെയും ആംബുലൻസും കണ്ടെത്താനായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.

Comments are closed.