കോഴിക്കോട് ടൂറിസ്റ്റ് കേന്ദ്രത്തിൽ കളിക്കുന്നതിനിടെ ഒന്നാം ക്ലാസുകാരി മുങ്ങി മരിച്ചു|6-Year-Old Girl Drowned to Death at Local Tourist Destination in kozhikode | Kerala


Last Updated:

ബാലുശ്ശേരി കരിയത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം

News18
News18

കോഴിക്കോട്: ഒന്നാം ക്ലാസുകാരി വിനോദസഞ്ചാര കേന്ദ്രത്തിലെ പുഴയിൽ കളിക്കുന്നതിനിടെ മുങ്ങി മരിച്ചു. ഫറോക്ക് ചുങ്കം സ്വദേശി അഹമ്മദിന്റെയും നസീമയുടെയും മകൾ അബ്‌റാറ (6) ആണ് മരിച്ചത്. ബാലുശ്ശേരി കരിയത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം.

ഫറോക്ക് ചന്ത എൽപി സ്കൂൾ വിദ്യാർഥിനിയായ അബ്‌റാറ ബന്ധുക്കൾക്കൊപ്പം ട്രാവലറിലാണ് കരിയാത്തുംപാറ ബീച്ച് മേഖലയിൽ എത്തിയത്. പുഴയുടെ കരയിൽ ഉമ്മ ഉൾപ്പെടെയുള്ളവർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അബ്‌റാറ മറ്റു കുട്ടികൾക്കൊപ്പം വെള്ളത്തിൽ കളിക്കാൻ ഇറങ്ങുകയായിരുന്നു. കാൽമുട്ടിനൊപ്പം മാത്രം വെള്ളമുണ്ടായിരുന്ന ഭാഗത്താണ് കുട്ടികൾ കളിച്ചിരുന്നത്. എന്നാൽ കളിക്കുന്നതിനിടെ കുട്ടി വെള്ളത്തിൽ മുങ്ങിപ്പോവുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ വെള്ളത്തിൽ നിന്ന് പുറത്തെടുത്ത് പ്രഥമ ശുശ്രൂഷ നൽകുകയും കൂരാച്ചുണ്ടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Comments are closed.