Last Updated:
എലപ്പുള്ളി തേനാരിയിൽ വെച്ച് കഴിഞ്ഞ മാസം 17-നായിരുന്നു ക്രൂരമായ ഈ സംഭവം നടന്നത്
പാലക്കാട് എലപ്പുള്ളിയിൽ യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിലായി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ഒകരംപള്ളി സ്വദേശികളായ ശ്രീകേഷ്, ഗിരീഷ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. എലപ്പുള്ളി തേനാരിയിൽ വെച്ച് കഴിഞ്ഞ മാസം 17-നായിരുന്നു ക്രൂരമായ ഈ സംഭവം നടന്നത്.
ഒകരംപള്ളി സ്വദേശിയായ വിപിനാണ് മർദനത്തിനിരയായത്. ബന്ധുക്കളുടെ മുന്നിൽ വെച്ചാണ് പ്രതികൾ വിപിനെ പോസ്റ്റിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ചത്. അറസ്റ്റിലായവർ അറിയപ്പെടുന്ന ഗുണ്ടാസംഘത്തിൽപ്പെട്ടവരാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിന്റെ ഗൗരവം പരിഗണിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ തിരഞ്ഞുപിടിച്ചാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Palakkad,Kerala
Dec 30, 2025 11:29 AM IST

Comments are closed.