Last Updated:
പെരളശ്ശേരി മുണ്ടലൂർ ന്യൂ എൽപി സ്കൂളിലെ ക്യാംപിൽ കുട്ടികൾക്ക് ക്ലാസ് എടുക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു
കണ്ണൂർ: ധർമടം മുൻ എംഎൽഎയും സിപിഎം നേതാവുമായ കെ കെ നാരായണൻ കുഴഞ്ഞുവീണു മരിച്ചു. 77 വയസായിരുന്നു. 2011ലാണ് ധര്‍മടത്ത് നിന്ന് നാരായണൻ നിയമസഭയിലെത്തിയത്. പിന്നീട് പിണറായി വിജയനു വേണ്ടി ധർമടം മണ്ഡലം വിട്ടുനൽകി.
പെരളശ്ശേരി മുണ്ടലൂർ ന്യൂ എൽപി സ്കൂളിലെ ക്യാംപിൽ കുട്ടികൾക്ക് ക്ലാസ് എടുക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ദാരിദ്ര്യം കാരണം അഞ്ചാം ക്ലാസിൽ പഠനം ഉപേക്ഷിക്കേണ്ടി വന്ന നാരായണൻ തുടർന്നു പെരളശ്ശേരി സാധു ബീഡി കമ്പനിയിൽ 1959ൽ തൊഴിലാളിയായി ചേർന്നു. കമ്പനിയിലെ അറുപതോളം വരുന്ന തൊഴിലാളികൾക്ക് പത്രങ്ങളും ആനുകാലികങ്ങളും ഉച്ചത്തിൽ വായിച്ചുകൊടുത്തിരുന്നത് നാരായണനായിരുന്നു.
1981ൽ സിപിഎമ്മിന്റെ നിർദേശ പ്രകാരം ബീഡി കമ്പനിയിലെ പണി മതിയാക്കി പാർട്ടി പ്രവർത്തനത്തിൽ സജീവമായി.
ധർമടം എംഎൽഎ, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, എകെജി ആശുപത്രി പ്രസിഡന്റ് തുടങ്ങിയ നിലകളിലെല്ലാം പ്രവർത്തിച്ചു. 29 വർഷം സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു.
ഒട്ടേറെ സ്ഥാപനങ്ങളുടെ അമരക്കാരനായും മികച്ച പ്രകടനം കാഴ്ചവച്ച നാരായണൻ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റായും പ്രവർത്തിച്ചു. പറശിനിക്കടവ് വിസ്മയ പാർക്ക് ചെയർമാനുമായിരുന്നു. സമരങ്ങളിൽ പങ്കെടുത്ത് പല തവണ പൊലീസ് മർദനത്തിനിരയായി. മകൻ സുനീഷ് പെരളശ്ശേരി ഗ്രാമ പഞ്ചായത്തിലെ പുതിയ പ്രസിഡന്റാണ്.
Kannur,Kannur,Kerala

Comments are closed.