ക്രിസ്തുവിൻ്റെ അന്ത്യഅത്താഴത്തെ വികൃതമാക്കി ബിനാലെയില്‍ ചിത്രാവിഷ്‌കാരം; പ്രതിഷേധവുമായി ക്രൈസ്തവ സഭകൾ| Religious Row at Kochi-Muziris Biennale Catholic Church Demands Removal of Tom Vattakuzhys Artwork | Kerala


Last Updated:

ബന്ധപ്പെട്ട മത സംഘടനകളുമായും പ്രതിഷേധക്കാരുമായും ചർച്ച നടത്തിയ ശേഷം വേദി വീണ്ടും തുറക്കുമെന്ന് ബിനാലെ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി

കൊച്ചി-മുസിരിസ് ബിനാലെ
കൊച്ചി-മുസിരിസ് ബിനാലെ

കൊച്ചി-മുസിരിസ് ബിനാലെയിൽ പ്രദർശിപ്പിച്ച കലാസൃഷ്ടിക്കെതിരെ കത്തോലിക്കാ സഭ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ, ബന്ധപ്പെട്ട പ്രദർശന വേദി താത്കാലികമായി അടച്ചു. ‘ഇടം’ പ്രദർശനത്തിന്റെ വേദികളിലൊന്നായ ഗാർഡൻ കൺവെൻഷൻ സെന്ററിൽ പ്രദർശിപ്പിച്ച ചിത്രം, യേശുക്രിസ്തുവിന്റെ അന്ത്യതിരുവത്താഴത്തെ ആസ്പദമാക്കി ലിയോനാഡോ ഡാവിഞ്ചി വരച്ച വിഖ്യാത ചിത്രത്തെ വികലമായി ചിത്രീകരിക്കുന്നതാണെന്ന് ക്രൈസ്തവ സഭകൾ ആരോപിക്കുന്നു. ടോം വട്ടക്കുഴി തയ്യാറാക്കിയ ഈ കലാസൃഷ്ടി ‘മൃദ്വംഗിയുടെ ദാരുണാന്ത്യം’ എന്ന കഥയുടെ നാടകാവിഷ്കാരത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.

“ഈ ചിത്രം വിശുദ്ധ കുർബാനയെയും അന്ത്യതിരുവത്താഴത്തെയും താരതമ്യം ചെയ്യുകയാണ്. യേശുക്രിസ്തുവിനെ തെറ്റായി ചിത്രീകരിച്ചിരിക്കുന്നു. 24 മണിക്കൂറിനുള്ളിൽ ഈ ചിത്രം നീക്കം ചെയ്യണം, അല്ലാത്തപക്ഷം ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾക്ക് നിങ്ങൾ ഉത്തരവാദികളായിരിക്കും,” കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ നേതാവ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

അതേസമയം, ബന്ധപ്പെട്ട മത സംഘടനകളുമായും പ്രതിഷേധക്കാരുമായും ചർച്ച നടത്തിയ ശേഷം വേദി വീണ്ടും തുറക്കുമെന്ന് ബിനാലെ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. സി ഗോപന്റെ കഥയോടുള്ള പ്രതികരണമായാണ് കലാകാരൻ ഈ ചിത്രം സൃഷ്ടിച്ചതെന്നും ഇതിന്റെ വിശദാംശങ്ങൾ പ്രദർശന വിവരണത്തിൽ വ്യക്തമായി നൽകിയിട്ടുണ്ടെന്നും ക്യുറേറ്റർമാരായ ഐശ്വര്യ സുരേഷും കെ എം മധുസൂദനനും പ്രസ്താവനയിൽ പറഞ്ഞു.

ഫ്രഞ്ച് സൈന്യം വധശിക്ഷയ്ക്ക് വിധിച്ച ചാരവനിതയും നർത്തകിയുമായിരുന്ന മാതാ ഹാരിയുടെ മരണത്തിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളാണ് ചിത്രം പകർത്തിയിരിക്കുന്നത്. മാതാ ഹാരി ഒരു നർത്തകി കൂടി ആയിരുന്നതിനാലാണ് ചിത്രത്തിൽ നഗ്നത ഉൾപ്പെടുത്തിയതെന്നും അവർ വിശദീകരിച്ചു.

കലാസൃഷ്ടി നീക്കം ചെയ്യേണ്ട സാഹചര്യമില്ലെന്നും അത് ആവിഷ്കാര സ്വാതന്ത്ര്യത്തെ തടയുന്നതിനും സെൻസർഷിപ്പിനും തുല്യമാകുമെന്നും ഫൗണ്ടേഷൻ വ്യക്തമാക്കി. എന്നാൽ, അന്ത്യതിരുവത്താഴത്തെ തെറ്റായി ചിത്രീകരിക്കുന്നത് വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുമെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറി ഫാ. മൈക്കൽ പുളിക്കൽ പറഞ്ഞു. 2016-ൽ ‘ഭാഷാപോഷിണി’യിൽ പ്രസിദ്ധീകരിച്ചപ്പോൾ

മലയാളം വാർത്തകൾ/ വാർത്ത/Kerala/

ക്രിസ്തുവിൻ്റെ അന്ത്യഅത്താഴത്തെ വികൃതമാക്കി ബിനാലെയില്‍ ചിത്രാവിഷ്‌കാരം; പ്രതിഷേധവുമായി ക്രൈസ്തവ സഭകൾ

Comments are closed.