Last Updated:
508 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ പദ്ധതി
മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി 2027 ഓഗസ്റ്റ് 15-നകം തയ്യാറാകുമെന്നും ഘട്ടം ഘട്ടമായി പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. സൂറത്ത്-ബിലിമോറ സ്ട്രെച്ചായിരക്കും ആദ്യം പ്രവർത്തനക്ഷമമാകുന്നത്. തുടർന്ന് സൂറത്ത്-ബിലിമോറ സ്ട്രെച്ചും ശേഷം വാപി-സൂറത്തും പ്രവർത്തനക്ഷമമാകും. ഇതിനു പിന്നാലെ വാപി-അഹമ്മദാബാദ് സെക്ഷനും, തുടർന്ന് താനെ-അഹമ്മദാബാദ് സെക്ഷനും, ഒടുവിൽ മുംബൈ-അഹമ്മദാബാദ് കോറിഡോറും തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു.
508 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ പദ്ധതി.മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ ട്രെയിനുകൾ ഓടിക്കാൻ കഴിയുന്ന തരത്തിലാണ് പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്. പൂർണ്ണ ഇടനാഴി പ്രവർത്തനക്ഷമമാകുന്നതോടെ 508 കിലോമീറ്റർ ദൂരം ഏകദേശം 2 മണിക്കൂർ 17 മിനിറ്റിനുള്ളിൽ പൂർത്തിയാക്കാമെന്നാണ് പ്രതീക്ഷ.
അഹമ്മദാബാദിലെ സബർമതിയെ മുംബൈയുമായി ബന്ധിപ്പിക്കുന്ന ഈ റെയിൽ പാത ഇന്ത്യയിലെ ആദ്യത്തെ അതിവേഗ റെയിൽ ഇടനാഴിയാണ്. 2017 ൽ ആരംഭിച്ച പദ്ധതിക്ക് 2023 ഡിസംബറിലാണ് പ്രാരംഭ സമയപരിധി നിശ്ചയിച്ചിരുന്നത്. എന്നാൻ, ഭൂമി ഏറ്റെടുക്കലുമായും മറ്റും ബന്ധപ്പെട്ട കാലതാമസം സമയപരിധി പുനഃപരിശോധിക്കാൻ കാരണമായി.
ഉദ്ഘാടന ഓട്ടം ആദ്യം ആസൂത്രണം ചെയ്തതിനേക്കാൾ കൂടുതൽ ദൂരം സഞ്ചരിക്കുമെന്ന് വൈഷ്ണവ് പറഞ്ഞു. സൂറത്തിനും വാപിക്കും ഇടയിൽ 100 കിലോമീറ്റായിരിക്കും ബുള്ളറ്റ് ട്രെയിൻ ആദ്യം ഓടിത്തുടങ്ങുക. നേരത്തെ, സൂറത്തിനും ബില്ലിമോറയ്ക്കും ഇടയിലുള്ള 50 കിലോമീറ്റർ ദൂരത്തിൽ ഉദ്ഘാടന ഓട്ടം നടത്താനായിരുന്നു പദ്ധതി.
New Delhi,Delhi

Comments are closed.