Last Updated:
മേയർ സ്ഥാനത്തേക്കുള്ള വിവി രാജേഷിന്റെ കടന്നു വരവ് തലസ്ഥാനനഗരിക്ക് വലിയ ഉണർവും വികസനങ്ങളും ഉണ്ടാക്കാൻ കഴിയുന്നതാകട്ടെ എന്ന് ആശംസിക്കുന്നുവെന്ന് വെള്ളാപ്പള്ളി
തിരുവനന്തപുരം കോർപ്പറേഷൻ മേയർ വിവി രാജേഷിനെ പുകഴ്തി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഏറെ വീക്ഷണങ്ങൾ ഉള്ള ചെറുപ്പക്കാരൻ എന്ന നിലയിൽ വലിയ ഉത്തരവാദിത്വത്തിലേയ്ക്കുള്ള വിവി രാജേഷിന്റെ കടന്നു വരവ് തലസ്ഥാനനഗരിക്ക് വലിയ ഉണർവ്വും വികസനങ്ങളും ഉണ്ടാക്കാൻ കഴിയുന്നതാകട്ടെ എന്ന് ആശംസിക്കുന്നുവെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. വി.വി.രാജേഷ് കണിച്ചുകുളങ്ങര വെള്ളാപ്പള്ളി വസതിയിൽ എത്തുകയും ദീർഘനേരം ആനുകാലിക വിഷയങ്ങൾ സംസാരിക്കുകയും ചെയ്തുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, മുസ്ലിം ലീഗിനെതിരേ വീണ്ടും രൂക്ഷ വിമർശവുമായി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. അടുത്ത ഭരണം കിട്ടിയാൽ ഇനിയൊരു മാറാട് കലാപം നടത്തണമെന്ന ദുഷ്ടലാക്കാണ് ലീഗിനെന്ന് വെള്ളാപ്പള്ളി പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് വീണ്ടും ക്ഷോഭിച്ചു കൊണ്ടായിരുന്നു വെള്ളാപ്പള്ളിയുടെ വാർത്താ സമ്മേളനം.
മുസ്ലിം സമുദായത്തെ മൊത്തമായി ഈഴവർക്കെതിരേ തിരിച്ചുവിട്ട് മതവിദ്വേഷം സ്ഥാപിച്ച് മത സൗഹാർദം ഇല്ലാതാക്കി മത കലഹമുണ്ടാക്കാനുള്ള കുത്സിത ശ്രമമാണ് ലീഗ് നടത്തിക്കൊണ്ടിരിക്കുന്നത്. മുസ്ലിം സമുദായത്തെ അല്ല പറഞ്ഞത്, ലീഗിനെയാണ്. അടുത്ത ഭരണം കിട്ടിയാൽ ഇനിയൊരു മാറാട് കലാപം നടത്തണമെന്ന ദുഷ്ടലാക്കോടെ ലീഗും ലീഗിന്റെ നേതാക്കളും ശ്രമിക്കുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
New Delhi,Delhi
Jan 02, 2026 10:26 PM IST

Comments are closed.