Last Updated:
പാർക്കിങ് ഏരിയയിലെ മരങ്ങളിലേക്കും തീ പടർന്നിട്ടുണ്ട്
തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ വൻ അഗ്നിബാധ. റെയിൽവേ സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ്ഫോമിന് സമീപമുള്ള ബൈക്ക് പാർക്കിങ് ഏരിയയിലാണ് ഇന്ന് രാവിലെ 6.30യോടെ തീപിടുത്തമുണ്ടായത്. പാർക്ക് ചെയ്തിരുന്ന ഇരുന്നൂറിലേറെ ബൈക്കുകളിൽ പലതും കത്തിനശിച്ചതായാണ് സൂചന. പാർക്കിങ് ഏരിയയിലെ മരങ്ങളിലേക്കും തീ പടർന്നിട്ടുണ്ട്.
അഗ്നിരക്ഷാ സേനയുടെ യൂണിറ്റുകൾ സംഭവസ്ഥലത്ത് എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. എന്നാൽ തീ ഇതുവരെ പൂർണ്ണമായും നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ല. പാർക്കിങ് ഏരിയയിൽ തിങ്ങിനിറഞ്ഞു വാഹനങ്ങൾ ഉള്ളത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്.
അതേസമയം, രണ്ട് വണ്ടികൾക്ക് മാത്രമാണ് ആദ്യം തീപിടിച്ചതെന്നും അത് തുടക്കത്തിൽ അണക്കാമായിരുന്നുവെന്നും ഫയർ എഞ്ചിൻ വരുന്നത് വരെ കാത്തുനിന്നതിനാലാണ് ഇത്രയധികം ബെെക്കുകൾക്ക് തീപിടിച്ചതെന്ന് ദൃക്സാക്ഷിയായ യാത്രക്കാരൻ പറഞ്ഞു. തീ പടരാനുള്ള കാരണം വ്യക്തമല്ല. റെയിൽവേ അധികൃതരും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.
Thrissur,Thrissur,Kerala

Comments are closed.