Last Updated:
മുട്ടില്‍ മരംമുറി കേസുമായി ബന്ധപ്പെട്ട് ഓൺലൈനിൽ നിന്ന് നീക്കം ചെയ്ത എല്ലാ വാർത്താ ലിങ്കുകളും പുനഃസ്ഥാപിക്കാൻ കോടതി ഗൂഗിളിന് നിർദേശം നൽകി
മാധ്യമങ്ങള്‍ക്കെതിരായ കേസില്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് പിഴ.മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ് എന്നിവയുമായ ബന്ധപ്പെട്ട വാർത്തകൾ വിലക്കണമെന്നാവശ്യപ്പെട്ട് റിപ്പോർട്ടർ ചാനൽ ബെംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയിൽ നിന്ന് 2025 ഒക്ടോബർ 25 ന് ഇടക്കാല ഉത്തരവ് നേടിയിരുന്നു. മാധ്യമങ്ങൾ വാർത്തകൾ പിൻലിക്കുകയും ഓൺലൈനിൽ നിന്ന് ലിങ്കുകൾ നീക്കം ചെയ്യണമെന്നുമായിരുന്നു ഇടക്കാല ഉത്തരവിൽ പറഞ്ഞിരുന്നത്. എന്നാൽ കേസ് ശനിയാഴ്ച വീണ്ടും പരിഗണിച്ചപ്പോൾ ഹർജി പിൻവലിക്കുകയാണെന്ന് വാദിഭാഗമായ റിപ്പോർട്ടർ ടിവി കോടതിയെ അറിയിക്കുകയായിരുന്നു.
വാദിഭാഗത്തിന് സത്യസന്ധതയില്ലെന്നും കോടതിയുടെ വിലയേറിയ സമയം നഷ്ടപ്പെടുത്തി എന്നും റിപ്പോർട്ടർ ടിവിക്കെതിരെ അതി രൂക്ഷ വിമർശനമുന്നയിച്ച കോടതി 10,000 രൂപ പിഴയും ചുമത്തി. ഓൺലൈനിൽ നിന്ന് നീക്കം ചെയ്ത എല്ലാ ലിങ്കുകളും പുനഃസ്ഥാപിക്കാൻ കോടതി ഗൂഗിളിന് നിർദേശം നൽകുകയും ചെയ്തു.
Thiruvananthapuram,Kerala
‘സത്യസന്ധതയില്ല;കോടതിയുടെ സമയം നഷ്ടപ്പെടുത്തി’; മാധ്യമങ്ങള്‍ക്കെതിരായ കേസില്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് 10000 രൂപ പിഴ

Comments are closed.