ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ; തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടീസയച്ചു High Court issues notice to 20 BJP councillors in Thiruvananthapuram Corporation for taking oath in the name of gods | Kerala


Last Updated:

തിരുവനന്തപുരം നഗരസഭാ നിയമസഭാ കക്ഷി നേതാവും സിപിഎം കൗൺസിലറുമായ എസ്.പി.ദീപക് നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി

കേരള ഹൈക്കോടതി
കേരള ഹൈക്കോടതി

തിരുവനന്തപുരം കോർപ്പറേഷനിൽ ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ നടത്തിയ 20 ബിജെപി കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടീസയച്ചു. ദൈവനാമത്തിൽ എന്നതിന് പകരം അവരവർക്ക് ഇഷ്ടമുള്ള പല ദൈവങ്ങളുടെ പേരിൽ എങ്ങനെ സത്യപ്രതിജ്ഞ നടത്താനാകുമെന്നും സത്യപ്രതിജ്ഞാ നടപടികൾ കോടതിയുടെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.

കൌൺസിലർമാരുടെ നടപടി മുന്‍സിപ്പൽ ചടങ്ങൾക്ക് വിരുദ്ധമാണെന്നും സത്യപ്രതിജ്ഞ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭാ നിയമസഭാ കക്ഷി നേതാവും സിപിഎം കൗൺസിലറുമായ എസ്.പി.ദീപക് നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി. അതേസമയം അന്തിമ വിധി വരുന്നതുവരെ ഓണറേറിയം വാങ്ങുന്നതും കൌൺസിൽ യോഗത്തിൽ പങ്കെടുക്കുന്നതും വിലക്കണമെന്നുള്ള ആവശ്യം ഹൈക്കോടതി തള്ളി.

കടകംപള്ളി വാർഡിലെ ബിജെപി കൗൺസിലർ ജയ രാജീവ് അയ്യപ്പന്റെ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. ശരണം വിളിച്ചുകൊണ്ടാണ് ജയ രാജീവ് സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്. കരമന വാർഡ് കൗൺസിലർ സംസ്കൃതത്തിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. മുൻ ഡിജിപിയും ശാസ്തമംഗലത്തിൽ നിന്നുള്ള കൗൺസിലറുമായ ആർ ശ്രീലേഖ സത്യപ്രതിജ്ഞയ്ക്ക് ശേഷം വന്ദേമാതരം പറഞ്ഞിരുന്നു. സത്യപ്രതിജ്ഞയ്ക്ക് ശേഷം ബിജെപി പ്രവർത്തകർ കോർപ്പറേഷൻ‌ കൗൺസിൽ ഹാളിൽ ആർഎസ്എസ് ഗണഗീതം പാടിയതും വിവാദമായിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ; തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടീസയച്ചു

Comments are closed.