പോറ്റി പ്രശ്നമായി! പാരഡിഗാനം ആശയക്കുഴപ്പമുണ്ടാക്കിയതായി ഗൃഹസന്ദർശന വേളയില്‍ പലരും പറഞ്ഞതായി എംഎ ബേബി| Potty Song Caused Confusion MA Baby Claims UDF Parody Misled People During local body election | Kerala


Last Updated:

ഗൃഹസന്ദർശനത്തിനിടെ ഇത് പല വീട്ടുകാരും പറഞ്ഞുവെന്നും എം എ ബേബി

സിപിഎം നേതാക്കളുടെ ഗൃഹസന്ദർശനം
സിപിഎം നേതാക്കളുടെ ഗൃഹസന്ദർശനം

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട പാരഡി ഗാനം ഉപയോഗിച്ച് യുഡിഎഫ് ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. ഇക്കാര്യം ഗൃഹസന്ദർശനവേളയിൽ‌ പലരും പറഞ്ഞുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരത്ത് സിപിഎമ്മിന്റെ ഗൃഹസന്ദർശന പരിപാടിക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന പാരഡി ഗാനം ശുദ്ധ അസംബന്ധമാണെന്നും എം എ ബേബി പ്രതികരിച്ചു.

കനുഗോലുമാരുടെ ഉപദേശം അനുസരിച്ചുള്ള യുഡിഎഫിന്റെ പാരഡി രാഷ്ട്രീയം ചില സ്ഥലങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. ജനങ്ങളെ നേരിട്ട് കണ്ട് സംസാരിക്കുന്നതിലൂടെ അവരുടെ മനസിലുള്ളത് എന്താണെന്നും പ്രചരിക്കുന്ന കള്ളപ്രാചര വേല എന്താണെന്നും മനസിലാക്കാനും ജനങ്ങൾക്കിടയിൽ ആശയവ്യക്തത വരുത്താനും പാര്‍ട്ടിക്കും എൽ‌ഡിഎഫിനും കഴിയും. പാരഡി ഗാനം എത്രത്തോളം കൃത്രിമമായിരുന്നു. അസത്യമായിരുന്നു അബദ്ധജഡിലമായിരുന്നുവെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഗൃഹസന്ദർശനത്തിനിടെ ഇത് പല വീട്ടുകാരും പറഞ്ഞുവെന്നും എം എ ബേബി ചൂണ്ടിക്കാട്ടി.

കേസിൽ ഉൾപ്പെട്ട പാർട്ടി അംഗങ്ങൾക്കെതിരെ നടപടിയെടുക്കാത്തതിനെ കുറിച്ചുള്ള ചോദ്യത്തിനും എം എ ബേബി മറുപടി നൽ‌കി. കേസിൽ‌ കുറ്റപത്രം സമർപ്പിക്കുന്ന സമയത്ത് നടപടി സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയതാണ്. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരുന്നപ്പോൾ അവരുടെ ഭാഗത്തുനിന്നുണ്ടായ നോട്ടപ്പിശകാണോ, അതോ അതിലപ്പുറം ഇവർ‌ക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് കുറ്റപത്രം സമർപ്പിക്കുമ്പോഴാണ് വ്യക്തമാക്കുന്നത്. അതനുസരിച്ച് തക്കനടപടി എടുക്കണം. കമ്മ്യൂണിസ്റ്റ് പാർട്ടി ആ നടപടി സ്വീകരിക്കുമെന്ന കാര്യത്തിൽ വല്ല സംശയവുമുണ്ടോയെന്നും എം എ ബേബി ചോദിച്ചു.

Summary: CPM leader M.A. Baby stated that a parody song used by the UDF regarding the Sabarimala gold theft allegations has created confusion among the public. Speaking to the media, he mentioned that many people raised concerns about this during the party’s ongoing house-to-house visit campaign. He alleged that the UDF used the song as a tool to mislead the masses and create a wrong impression about the issue.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

പോറ്റി പ്രശ്നമായി! പാരഡിഗാനം ആശയക്കുഴപ്പമുണ്ടാക്കിയതായി ഗൃഹസന്ദർശന വേളയില്‍ പലരും പറഞ്ഞതായി എംഎ ബേബി

Comments are closed.