Last Updated:
ടിക്കറ്റ് ബ്ലാക്കിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെ വാങ്ങാനെത്തിയ സംഘം തട്ടിയെടുക്കുകയായിരുന്നു
കണ്ണൂരിൽ ഒരു കോടി സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് ബ്ലാക്കിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെ തട്ടിയെടുത്ത സംഘത്തിലെ ഒരാൾ പിടിയിൽ. പേരാവൂർ സ്വദേശി സാദിഖിന് സമ്മാനമടിച്ച ടിക്കറ്റാണ് തട്ടിയെടുത്ത്. ടിക്കറ്റ് ബ്ലാക്കിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെ വാങ്ങാനെത്തിയ സംഘം തട്ടിയെടുക്കുകയായിരുന്നു. സംഘത്തിൽപെട്ട ഒരാളെ പേരാവൂർ പൊലീസ് അറസ്റ്റ് ചെയ്തു.
ഡിസംബർ 30നാണ് ഒരു കോടി രൂപ ഒന്നാം സമ്മാനത്തുകയുള്ള സ്ത്രീശക്തി ലോട്ടറി സാദിഖിന് അടിച്ചത്. ലോട്ടറി കരിഞ്ചന്തയിൽ മറിച്ച് വിറ്റ് മുഴുവൻ തുകയും കൈപ്പറ്റാനായിരുന്നു ഇയാളുടെ ശ്രമം. ഇതിനായി 15 ദിവസമായി ഇയാൾ ഒരു സംഘത്തെ സമീപിച്ചു വരികയായിരുന്നു. അങ്ങനെ ഒരു സംഘം ലോട്ടറി വാങ്ങാമെന്ന് സമ്മതിച്ചു.
ഇതിൻ പ്രകാരം കഴിഞ്ഞ ദിവസം രാത്രി സാദിഖ് ലോട്ടറിയും ഒപ്പം ഒരു സുഹൃത്തുമായി ലോട്ടറിവാങ്ങാമെന്നേറ്റ സംഘത്തെ കണ്ടുമുട്ടി സംസാരിച്ചു. സംസാരത്തിനിടയിൽ സംഘം ലോട്ടറി ടിക്കറ്റും സാദിഖിന്റെ സുഹൃത്തിനെയും കാറിൽ തട്ടിക്കൊണ്ടു പോവുകയും ലോട്ടറി കൈക്കലാക്കിയ ശേഷം സുഹൃത്തിനെ വഴിയിൽ തള്ളുകയുമായിരുന്നു.
സാദിഖ് വഴി സംഘത്തിലേക്കെത്തിയ പേരാവൂര്‍ പൊലീസ് , സംഘത്തിൽ ഉൾപ്പെട്ട ചക്കാട് സ്വദേശി ഷുഹൈബിനെ പിടികൂടുകയായിരുന്നു.ഇയാള്‍ മുൻപും കള്ളപ്പണക്കേസിൽ ഉള്‍പ്പെട്ടിട്ടുണ്ട്. 5 പേരടങ്ങുന്ന സംഘമാണ് ലോട്ടറി വിൽപനയുമായി ബന്ധപ്പെട്ടതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
Kannur,Kannur,Kerala
ഒരു കോടി സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് ബ്ലാക്കിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെ തട്ടിയെടുത്തു; ഒരാൾ പിടിയിൽ

Comments are closed.