രാഹുൽ ഗാന്ധിയുടെ ഒറ്റയ്ക്കുള്ള പോരാട്ടം കോൺഗ്രസിനെ എങ്ങോട്ട് നയിക്കും? | Why Rahul Gandhi’s ‘Single-Minded’ Strategy Is A High-Risk Bet For Congress | India


Last Updated:

രാഹുൽ ഗാന്ധിക്കെതിരേ പാർട്ടിക്കുള്ളിൽ നിന്നും എതിർപ്പ് നേരിടുന്നുണ്ട്.

രാഹുൽ ഗാന്ധി
രാഹുൽ ഗാന്ധി

മുംബൈ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ താക്കറെ കുടുംബത്തിന്റെ മൂന്ന് പതിറ്റാണ്ടു നീണ്ടുനിന്ന കുത്തക തകർത്ത് ബിജെപി സംഖ്യം പിടിച്ചെടുത്തിരിക്കുകയാണ്. ഈ മത്സരത്തിൽ പരാജയപ്പെട്ടതോടെ കോൺഗ്രസിൽ ഒറ്റയ്ക്ക് നിന്നാൽ മുന്നോട്ട് പോകാൻ കഴിയുമോ എന്ന തരത്തിലുള്ള ചർച്ചകൾ സജീവമാണ്. ”തിരഞ്ഞെടുപ്പിൽ തുടച്ചുനീക്കപ്പെട്ടാലും ഞങ്ങളുടെ തത്വങ്ങളിൽ ഞങ്ങൾ വിട്ടുവീഴ്ച ചെയ്യില്ലെന്ന്” ഒരു തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കവെ രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിരുന്നു.

അമ്മ സോണിയാ ഗാന്ധിയുടെ സഖ്യരാഷ്ട്രീയം എന്ന ശൈലി കാലഹരണപ്പെട്ടതാണെന്നും അത് കോൺഗ്രസിന്റെ ഔന്നത്യം കുറയ്ക്കുക മാത്രമെ ചെയ്തിട്ടുള്ളൂവെന്നും രാഹുൽ വിശ്വസിക്കുന്നു. ഒറ്റയ്ക്ക് നിന്ന് മത്സരിക്കുക എന്ന് തന്ത്രത്തിന് വേണ്ടി വാദിക്കുന്ന രാഹുൽ ഗാന്ധി വിജയം പോലും നഷ്ടപ്പെടുത്തിയാണ് മുന്നോട്ടുള്ള വഴി നിശ്ചയിക്കുന്നത്. തമിഴ്‌നാടിനെതിരെ രാജ് താക്കറെ നടത്തിയ പരാമർശങ്ങൾ മൂലം മുംബൈ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ അവരുമായുള്ള സഖ്യം ഒഴിവാക്കിയത് വിവേകപൂർണമാണെന്ന് കണക്കാക്കാം. ഇത് വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ-കോൺഗ്രസ് സഖ്യത്തിന് ദോഷമാകുമായിരുന്നു. എന്നാൽ പൂനെയിൽ ഉദ്ധവ് താക്കറെയുമായി സഖ്യത്തിലേർപ്പെട്ടത് എന്തുകൊണ്ടാണെന്ന് അവർ വിശദീകരിക്കുന്നില്ല.

ഇവിഎമ്മുകളെ കോൺഗ്രസ് കുറ്റപ്പെടുത്തിയേക്കാം. എന്നാൽ ഇപ്പോൾ മറ്റൊരു തന്ത്രവും സഖ്യവും ഇപ്പോൾ പരീക്ഷിപ്പെടുകയാണ്, ഡിഎംകെ-കോൺഗ്രസ് സഖ്യം.

തമിഴ്‌നാട്ടിൽ ശനിയാഴ്ച നടക്കുന്ന ഉന്നത നേതൃയോഗങ്ങളുടെ ആദ്യ റൗണ്ട് നിർണായകമാണ്. ടിവികെ മേധാവി വിജയിയോട് മൃദുസമീപനം സ്വീകരിക്കണമോ എന്നതാണ് യോഗത്തിലെ പ്രധാന അജണ്ടകളിലൊന്ന്. ഡിഎംകെയുടെ സീറ്റുകളിലുള്ള ധാരണയും ഡിഎംകെ-കോൺഗ്രസ് സർക്കാർ രൂപീകരിച്ചാൽ കുറഞ്ഞത് ആറ് മന്ത്രിമാരെന്ന ആവശ്യവുമാണ് മറ്റൊരു അജണ്ട.

രാഹുൽ ഗാന്ധിയുടെ പാത പിന്തുടരാനാണ് കോൺഗ്രസിന്റെ നിലവിലെ തീരുമാനം. ഡിഎംകെയെ വലിയ തോതിൽ ആശ്രയിക്കാതിരിക്കാനുള്ള സാധ്യത പരിഗണിക്കാൻ അദ്ദേഹം തമിഴ്‌നാട്ടിലെ പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സീറ്റ് വിഭജന ചർച്ചകളിൽ താഴ്ന്ന സ്ഥാനം സ്വീകരിക്കാൻ കോൺഗ്രസ് വിസമ്മതിച്ചു. അതേസമയം, ടിവികെ നേതാവ് വിജയിയെ ഡിഎംകെയുമായി ചർച്ച നടത്താനും സമ്മർദ്ദത്തിലാക്കാനുമുള്ള ഒരു മാർഗവുമായാണ് കാണുന്നത്.

അതേസമയം, രാഹുൽ ഗാന്ധിക്കെതിരേ പാർട്ടിക്കുള്ളിൽ നിന്നും എതിർപ്പ് നേരിടുന്നുണ്ട്. ഡിഎംകെ പോലെയുള്ള ഒരു പഴയ സഖ്യകക്ഷിയെ ഉപേക്ഷിക്കരുതെന്ന് ചില അംഗങ്ങൾ വിശ്വസിക്കുന്നു. കോൺഗ്രസിന്റെ ഐഡന്റിറ്റിയെ പുന:രുജ്ജീവിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് പ്രധാനമാണെങ്കിലും തിരഞ്ഞെടുപ്പുകളിൽ വിജയിക്കുന്നത് വളരെ നിർണായകമാണ്.

മഹാരാഷ്ട്ര ബിഎംസി തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനുള്ള കോൺഗ്രസിന്റെ തീരുമാനം പല തരത്തിലും പരീക്ഷണമായിരുന്നു. താക്കറെമാരുമായി സഖ്യമുണ്ടാക്കുന്നത് ദേശീയ തലത്തിൽ കോൺഗ്രസിന്റെ സാധ്യതകളെ ബാധിക്കുമായിരുന്നു, പ്രത്യേകിച്ച് തമിഴ്‌നാട്ടിലെയും കേരളത്തിലെയും തിരഞ്ഞെടുപ്പുകൾ കണക്കിലെടുക്കുമ്പോൾ. അതേസമയം, ബിഎംസി ഫലം പുറത്തുവന്നപ്പോൾ കോൺഗ്രസിനുള്ളിലെ തെറ്റുകളും വെളിപ്പെടുത്തുന്നതായിരുന്നു.

അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മിലേക്കും സമാജ് വാദി പാർട്ടിയിലേക്കും കോൺഗ്രസിന്റെ മുസ്ലീം വോട്ടർ അടിത്തറ മാറിയിരിക്കുന്നുവെന്നാണ് മുംബൈ ബിഎംസി തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. ഈ മാറ്റം മറ്റ് സംസ്ഥാന തിരഞ്ഞെടുപ്പുകളിലും കോൺഗ്രസിന്റെ ന്യൂനപക്ഷ വോട്ടുകളെ സ്വാധീനിക്കാൻ ഇടയുണ്ട്.

2004 ൽ തന്നെ ബിജെപിയെ നേരിടാനുള്ള ഏക മാർഗം ഡിഎംകെയുമായുള്ള സഖ്യം പോലുള്ള ഒരു സാധ്യതയില്ലാത്ത സഖ്യത്തിലൂടെയാണെന്ന് കൗശലക്കാരിയായ സോണിയ ഗാന്ധി തിരിച്ചറിഞ്ഞിരുന്നു. സഖ്യത്തിന്റെ ഭാഗമായിരുന്നിട്ടും കോൺഗ്രസ് തല ഉയർത്തിപ്പിടിച്ചു. എന്നിരുന്നാലും, സംസ്ഥാന തിരഞ്ഞെടുപ്പുകളിലെ ആവർത്തിച്ചുള്ള പരാജയങ്ങൾ പാർട്ടിയുടെ പതനത്തിലേക്ക് നയിച്ചു. ഡൽഹി, പഞ്ചാബ് (എഎപിക്കെതിരെ) പോലുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചപ്പോൾ, ഈ തന്ത്രം സഹായിച്ചിട്ടില്ല.

ആത്യന്തികമായി, കളിയിൽ തുടരേണ്ടത് പ്രധാനമാണ്, ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ. നിങ്ങൾ തിരഞ്ഞെടുപ്പുകളിൽ വിജയിച്ചാൽ മാത്രമേ നിങ്ങൾക്ക് ഈ ഗെയിമിൽ വിജയിക്കാൻ കഴിയൂ.

Comments are closed.