‘സുന്ദരിയായ പെൺകുട്ടിക്ക് പുരുഷനെ വഴിതെറ്റിക്കാൻ കഴിയും’: വിവാദമായി കോൺഗ്രസ് എംഎൽഎയുടെ ‘റേപ്പ് തിയറി’ Beautiful Girl Can Distract A Man Congress MLAs rape theory sparks controversy | India


Last Updated:

പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നോക്ക സമുദായങ്ങളിലെ സ്ത്രീകൾക്ക് നേരെയാണ് ഇന്ത്യയിൽ ഭൂരിഭാഗം ബലാത്സംഗങ്ങളും നടക്കുന്നതെന്നും കോൺഗ്രസ് എംഎൽഎ

News18
News18

ഇന്ത്യയിൽ നടക്കുന്ന ഭൂരിഭാഗം ബലാത്സംഗങ്ങളും പട്ടികജാതി, പട്ടികവർഗ , ഒബിസി വിഭാഗങ്ങളിൽപ്പെട്ടവർക്ക് നേരെയാണെന്ന വാദവുമായി മധ്യപ്രദേശിലെ ഭന്ദറിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ഫൂൽ സിംഗ് ബരയ്യ. പ്രസ്താവനയ്ക്കു പിന്നിലെ തന്റെ ‘റേപ്പ് തിയറിയും’ അദ്ദേഹം വിശദീകരിച്ചു. യാത്രയ്ക്കിടെ ഒരാൾ അതിസുന്ദരിയായ ഒരു സ്ത്രീയെ കണ്ടാൽ, അവരുടെ മനസ്സ് വഴിതെറ്റാമെന്നും അത് ബലാത്സംഗത്തിലേക്ക് നയിക്കാമെന്നും അദ്ദേഹം പറഞ്ഞു.

പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നോക്ക (ഒബിസി) സമുദായങ്ങളിലെ സ്ത്രീകളെ ലക്ഷ്യം വെക്കക്കുന്നത് അവരുടെ പുരാതന ഗ്രന്ഥങ്ങളിൽ വേരൂന്നിയ വികലമായ വിശ്വാസപ്രമാണങ്ങൾ മൂലമാണെന്നും കോൺഗ്രസ് എംഎൽഎ അഭിപ്രായപ്പെട്ടു. ചില പ്രത്യേക ജാതികളിലെ സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തീർത്ഥാടനത്തിന് തുല്യമായ പുണ്യം നൽകുമെന്ന് കുറ്റവാളികൾ വിശ്വസിക്കുന്നുവെന്നും ബരയ്യ അവകാശപ്പെട്ടു.

“ഇന്ത്യയിൽ ബലാത്സംഗത്തിന് ഇരയാകുന്നത് ആരാണ്? കൂടുതലും പട്ടികജാതി, പട്ടികവർഗ, ഒബിസി വിഭാഗങ്ങളിൽപ്പെട്ട സ്ത്രീകളാണ്. സുന്ദരിയായ ഒരു പെൺകുട്ടിയെ കാണുമ്പോൾ ഏത് മാനസികാവസ്ഥയിലുള്ള പുരുഷനും വഴിതെറ്റാൻ സാധ്യതയുണ്ട്.അത് ബലാത്സംഗത്തിലേക്ക് നയിക്കുമെന്നാണ് ബലാത്സംഗ സിദ്ധാന്തം,” എംഎൽഎ പറഞ്ഞു.

പിന്നാക്ക വിഭാഗങ്ങളിലെ സ്ത്രീകൾ സുന്ദരികളല്ലെങ്കിൽ പോലും, അവരുടെ വേദഗ്രന്ഥങ്ങളിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾ കാരണമാണ് അവർ ബലാത്സംഗം ചെയ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. പലപ്പോഴും ബലാത്സംഗങ്ങൾ വ്യക്തികളേക്കാൾ ഉപരിയായി കൂട്ടമായിട്ടാണ് ചെയ്യപ്പെടുന്നതെന്നും, കൊച്ചുകുട്ടികൾക്കെതിരെയുള്ള ക്രൂരതകൾ പോലും ദളിതരുടെ മതഗ്രന്ഥങ്ങളിലെ വിശ്വാസങ്ങളിൽ നിന്ന് ഉദിക്കുന്ന ചിന്താഗതിയുടെ ഫലമാണെന്ന വിചിത്ര വാദവും അദ്ദേഹം ഉന്നയിച്ചു.

അതേസമയം ബരയ്യയുടെ പരാമർശത്തിൽ നിന്ന് കോൺഗ്രസ് അകലം പാലിച്ചു. ബലാത്സംഗത്തെ ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ലെന്നും കുറ്റം ചെയ്യുന്നവർ കുറ്റവാളികൾ മാത്രമാണെന്നുംമധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ജിതു പട്വാരി പറഞ്ഞു. ഇതിനെ ജാതിയുമായോ മതവുമായോ ബന്ധിപ്പിക്കാൻ കഴിയില്ലെന്നും ലൈംഗിക അതിക്രമങ്ങൾ ഗുരുതരമായ കുറ്റമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ലജ്ജാകരവും ഞെട്ടിക്കുന്നതും എന്നാണ് ബിജെപി  ബരയ്യയുടെ പ്രസ്താവനയെ വിശേഷിപ്പിച്ചത്. രാഹുൽ ഗാന്ധിക്കൊപ്പമുള്ള ബരയ്യയുടെ ചിത്രം പങ്കുവെച്ചുകൊണ്ട്,  ഇത്തരം തരംതാണ പ്രസ്താവനകൾക്ക് കോൺഗ്രസ് നേതൃത്വത്തിന്റെ പിന്തുണയുണ്ടെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല ആരോപിച്ചു. ബരയ്യയുടേത് വെറുമൊരു നാക്കുപിഴയല്ലെന്നും മറിച്ച് സ്ത്രീവിരുദ്ധവും ദളിത് വിരുദ്ധവുമായ ചിന്താഗതിയുടെ തുറന്നുപറച്ചിലാണെന്നും മധ്യപ്രദേശ് ബിജെപി മീഡിയ ഇൻ-ചാർജ് ആശിഷ് അഗർവാൾ വിമർശിച്ചു

മലയാളം വാർത്തകൾ/ വാർത്ത/India/

‘സുന്ദരിയായ പെൺകുട്ടിക്ക് പുരുഷനെ വഴിതെറ്റിക്കാൻ കഴിയും’: വിവാദമായി കോൺഗ്രസ് എംഎൽഎയുടെ ‘റേപ്പ് തിയറി’

Comments are closed.