‘ഇന്ത്യയുടെ ജെൻ സി ബിജെപിയുടെ വികസന മാതൃകയിൽ വിശ്വസിക്കുന്നു’; പ്രധാനമന്ത്രി മോദി Indias Gen Z believes in BJPs development model says PM Modi | India


Last Updated:

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബംഗാളിലെ വോട്ടർമാർ ബിജെപിയെ തിരഞ്ഞെടുക്കുമെന്നും പ്രധാനമന്ത്രി

News18
News18

ഇന്ത്യയിലെ യുവതലമുറ, പ്രത്യേകിച്ച് ജെൻ സി ബിജെപിയുടെ വികസന മാതൃകയിൽ വിശ്വസിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമ ബംഗാളിലെ മാൾഡയിൽ രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തതിനു ശേഷം ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ വൻ വിജയത്തെക്കുറിച്ച് എടുത്ത് പറഞ്ഞ പ്രധാനമന്ത്രി തിരുവനന്തപുരത്ത് ബിജെപിയുടെ ആദ്യത്തെ മേയർ അധികാരമേറ്റതിനെപ്പറ്റിയും പരാമർശിച്ചു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബംഗാളിലെ വോട്ടർമാർ ബിജെപിയെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

“ലോകത്തിലെ ഏറ്റവും വലിയ മുനിസിപ്പൽ കോർപ്പറേഷനുകളിൽ ഒന്നായ ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽ ബിജെപി ആദ്യമായി റെക്കോർഡ് വിജയം നേടിയിരിക്കുന്നു, ഇത് മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ഒരു സുപ്രധാന സംഭവവികാസമാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തും ബിജെപി അവരുടെ ആദ്യത്തെ മേയറെ തിരഞ്ഞെടുത്തു. ഒരുകാലത്ത് ബിജെപിക്ക് തിരഞ്ഞെടുപ്പിൽ വിജയിക്കുക അസാധ്യമാണെന്ന് കണക്കാക്കപ്പെട്ടിരുന്ന സ്ഥലങ്ങളിൽ പോലും, പാർട്ടിക്ക് ഇപ്പോൾ അഭൂതപൂർവമായ പിന്തുണ ലഭിക്കുന്നുണ്ടെന്ന് ഇത് കാണിക്കുന്നു,” അദ്ദേഹം പറഞ്ഞു.

മമത ബാനർജിയുടെ നേതൃത്വത്തിലുള്ള ടിഎംസി സർക്കാരിനെ പ്രധാനമന്ത്രി വിമർശിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപിയെ അധികാരത്തിലെത്തിക്കേണ്ട സമയമാണിതും അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള സമ്പന്ന രാജ്യങ്ങൾ പോലും അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിഞ്ഞ് നാടുകടത്താൻ ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും നുഴഞ്ഞുകയറ്റം ബംഗാളിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പശ്ചിമ ബംഗാളിൽ നിന്ന് നുഴഞ്ഞുകയറ്റക്കാരെ നീക്കം ചെയ്യേണ്ടത് ആവശ്യമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Comments are closed.