‘അതിരാവിലെ എഴുന്നേറ്റ് വാര്‍ഡുകളില്‍ പോകുക ‘; ശിവസേന കൗണ്‍സിലര്‍മാരോട് ഏക്‌നാഥ് ഷിന്‍ഡെ Wake up early in the morning and go to the wards Eknath Shinde to Shiv Sena councillors | India


Last Updated:

എല്ലാ ദിവസവും നേരത്തെ ഉണരാനും, ഓഫീസിലെ വാതിലുകൾക്ക് പിന്നിൽ ഒളിച്ചിരിക്കാതെ, ജനപ്രതിനിധികൾ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാനും ഏക്‌നാഥ് ഷിൻഡെ നിർദേശിച്ചു

News18
News18

അതിരാവിലെ എഴുന്നേറ്റ് അവരവരുടെ വാർഡുകളിൽ പോകാന്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ശിവസേന കോർപ്പറേറ്റർമാർക്ക് (കൗൺസിലർമാർക്ക്) നിർദേശം നൽകി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ശിവസേനാ നേതാവുമായി ഏക്‌നാഥ് ഷിൻഡെ. ‘ആഘോഷങ്ങൾ കഴിഞ്ഞു, ഇനി ജോലിയിൽ പ്രവേശിക്കാനുള്ള സമയമായി, അദ്ദേഹം കോർപ്പറേറ്റർമാരോട് പറഞ്ഞു. ഞായറാഴ്ച താജ് ലാൻഡ്‌സ് എൻഡിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വോട്ടർമാരുടെ വിശ്വാസത്തിന് ഇപ്പോൾ മുതൽ അവർക്ക് ദൃശ്യമാകുന്ന തരത്തിലും അടിസ്ഥാനപരമായ പ്രവർത്തനങ്ങളിലൂടെയും പ്രതിഫലം നൽകണമെന്ന് ഷിൻഡെ വ്യക്തമാക്കി.

കോർപ്പറേറ്റർമാരോട് നടത്തിയ തുറന്ന ആശയവിനിമയത്തിൽ കർശനമായ ഒരു ദിനചര്യയ്ക്ക് രൂപം നൽകാൻ നിർദേശം നൽകി. എല്ലാ ദിവസവും നേരത്തെ ഉണരാനും, ഓഫീസിലെ വാതിലുകൾക്ക് പിന്നിൽ ഒളിച്ചിരിക്കാതെ, ജനപ്രതിനിധികൾ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാനും അദ്ദേഹം നിർദേശിച്ചു. തങ്ങളുടെ ഓരോരുത്തരുടെയും വാർഡുകളിൽ സന്ദർശനം നടത്തി ദിവസം ആരംഭിക്കാൻ ഷിൻഡെ അവരോട് അഭ്യർത്ഥിച്ചു. പൗരന്മാർ പരാതിപ്പെടുന്നതിന് മുമ്പ് തന്നെ പ്രശ്‌നങ്ങൾ നേരിട്ട് തിരിച്ചറിയുകയാണ് ഇതിന്റെ പിന്നിലെ ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു.

വോട്ടർമാർ നൽകുന്ന അവസരം സുവർണാവസരമാക്കി മാറ്റണമെന്ന് പറഞ്ഞ അദ്ദേഹം മുംബൈയിലെ വാർഡുകളെ മികച്ചതാക്കാനുള്ള ഏക മാർഗം ജനങ്ങളുമായുള്ള നേരിട്ടുള്ള ഇടപെടലിലൂടെയും അടിസ്ഥാന കാര്യങ്ങളിൽ വൈദഗ്ധ്യം നേടുന്നതിലൂടെയുമാണെന്ന് ഊന്നിപ്പറഞ്ഞു.

ജനങ്ങളുടെ ജീവിതത്തിലെ ഏറ്റവും അടിസ്ഥാനപരമായ പ്രശ്‌നങ്ങളിൽ, പതിവായുള്ള ജലവിതരണം, കാര്യക്ഷമമായ ഖരമാലിന്യ സംസ്‌കാരണം, ശുചിത്വം എന്നിവയിൽ ഉടനടി ശ്രദ്ധ കേന്ദ്രീകരിക്കാനും അദ്ദേഹം നിർദേശിച്ചു. ഭരണത്തിലുണ്ടായ മാറ്റം തെരുവുകളിൽ പ്രതിഫലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ആഴത്തിലുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടത്താനും അദ്ദേഹം ആഹ്വാനം ചെയ്തു.

ജനങ്ങളുടെ മൊത്തത്തിലുള്ള ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി പുതിയ മാർക്കറ്റുകൾ, ജിംനേഷ്യങ്ങൾ, സ്‌പോർട്‌സ് കോംപ്ലക്‌സുകൾ എന്നിവയ്ക്കുള്ള നിർദേശങ്ങൾ തയ്യാറാക്കാനും അദ്ദേഹം കൗൺസിലർമാരോട് ആവശ്യപ്പെട്ടു. വികസനം എല്ലാ വീടുകളിലും എത്തുന്നുണ്ടെന്ന് ഉറപ്പാക്കിക്കൊണ്ട് പ്രാദേശികതലത്തിൽ ആരോഗ്യസേവനങ്ങൾ നവീകരിക്കുന്നതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.

മഹാരാഷ്ട്ര കൗൺസിലിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ വൈകാരിക വാചാടോപത്തെക്കാൾ വികസനത്തിന്റെ വിജയത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് ശിവസേന യുബിടി വിഭാഗത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ട് ഏക്‌നാഥ് ഷിൻഡെ പറഞ്ഞു. മഹായുതി സർക്കാരിന്റെ പുരോഗതിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള അജണ്ടയ്ക്ക് അനുകൂലമായി, മഹാരാഷ്ട്രയിലെ ജനങ്ങൾ സ്തംഭനാവസ്ഥ നിരസിച്ചതായും അദ്ദേഹം തന്റെ കോർപ്പറേറ്റർമാരോട് പറഞ്ഞു.

”സഹായത്തിനായുള്ള ആത്മാർത്ഥമായ ഒരു ആഭ്യർത്ഥനയും ഒരിക്കലും നിരസിക്കരുതെന്നും ഒരു പൗരനെയും കേൾക്കാതെ പോകുകയോ വേദനിപ്പിക്കുകയോ ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു,” വികസനത്തിൽ ഉറച്ച ശ്രദ്ധ നൽകാനും അദ്ദേഹം അഭ്യർത്ഥിച്ചു.

‘പുതിയ കോർപ്പറേറ്റർമാരെ ഞാൻ അഭിനന്ദിക്കുകയും എന്റെ ആശംസകൾ അറിയിക്കുകയും ചെയ്തു. അവരുടെ വാർഡുകളിലെ ശുചിത്വത്തിലും ജലപ്രശ്‌നത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ അവരോട് നിർദ്ദേശിച്ചു. അവർ അതത് വാർഡുകളിലെ ശുചിത്വത്തിലും മൊത്തത്തിലുള്ള വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണം. മുംബൈ വികസനം സ്വീകരിച്ചിരിക്കുകയും വികസന വിരുദ്ധതയെ നിരസിക്കുകയും ചെയ്തു. മുംബൈയിലെ ജനങ്ങൾ അവരുടെ വിശ്വാസം പ്രകടിപ്പിച്ചു. മഹാരാഷ്ട്രയിൽ, ബിജെപി ഒന്നാം നമ്പർ പാർട്ടിയാണ്, ചുരുങ്ങിയ സമയത്തിനുള്ളിൽ രണ്ടാമതെത്തിയ വലിയ പാർട്ടി ശിവസേനയാണ്’ കോർപ്പറേറ്റർമാരുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.

Comments are closed.