മരിക്കുംമുൻപ് നേരേപോയി വീഡിയോ പിടിച്ച സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്ന് സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ; ‌വിമർശനം| Social Media Influencer and Former NDA Candidate Sparks Outrage with Rape Incitement Video | കേരള വാർത്ത


Last Updated:

തൊടുപുഴ മുനിസിപ്പാലിറ്റിയിൽ നിന്ന് എൻഡിഎ സ്ഥാനാർത്ഥി കൂടിയായി മത്സരിച്ച അജയ് മാരാർ ആണ് ബലാത്സംഗ ആഹ്വാനവുമായി രംഗത്തെത്തിയത്

അജയ് മാരാർ
അജയ് മാരാർ

തൊടുപുഴ: ബസിലെ ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക്ക് ജീവനൊടുക്കിയ സംഭവത്തിൽ ബലാത്സംഗ ആഹ്വാനവുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ രംഗത്ത്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ തൊടുപുഴ മുനിസിപ്പാലിറ്റിയിൽ നിന്ന് എൻഡിഎ സ്ഥാനാർത്ഥി കൂടിയായി മത്സരിച്ച അജയ് മാരാർ (അജയ് ഉണ്ണി) ആണ് ബലാത്സംഗ ആഹ്വാനവുമായി രംഗത്തെത്തിയത്. വീഡിയോയിലൂടെയായിരുന്നു ഇയാളുടെ ആഹ്വാനം.

ഇക്കഴിഞ്ഞ ഞായറാഴ്‌ചയായിരുന്നു കോഴിക്കോട് സ്വദേശിയായ ദീപക്കിനെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ബസിൽവെച്ച് ദീപക്ക് അപമര്യാദയായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശിനിയായ ഷിംജിത മുംതാസ് രംഗത്തെത്തിയിരുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ ദീപക്കിനെതിരെ സൈബർ ആക്രമണവും നടന്നു. ഇതിൽ മനംനൊന്ത് ദീപക് ജീവനൊടുക്കിയെന്നാണ് പരാതി.

ദീപക്കിന് അനുകൂലമായി സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർമാരും രംഗത്തെത്തിയിരുന്നു. വീഡിയോ ചിത്രീകരിക്കുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്നാണ് തൊടുപുഴ സ്വദേശിയായ യൂട്യൂബർ അജയ് ഉണ്ണിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്. തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്നു ഇയാൾ. യുവതിയെ പിന്തുണച്ചവർക്കെതിരെയും ഇയാൾ മോശം പരാമർശങ്ങളാണ് നടത്തിയിരിക്കുന്നത്.

സ്ത്രീകളുടെ ഭാഗത്തുനിന്ന് ഇത്തരം ദുരനുഭങ്ങൾ ആണുങ്ങൾക്ക് ഇനിയും നേരിടേണ്ടി വരും. മരിക്കേണ്ടി വരുന്ന സാഹചര്യമുണ്ടായാൽ നേരെ ചെന്ന് ബലാത്സംഗം ചെയ്യണമെന്നാണ് ഇയാൾ പറയുന്നത്. ഇയാൾക്കെതിരെ വ്യാപക വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. വീഡിയോ പരിശോധിച്ച ശേഷം കേസെടുക്കുമെന്ന് തൊടുപുഴ പോലീസ് പറഞ്ഞു.

Summary: A social media influencer has triggered widespread condemnation after calling for sexual violence against women in the wake of the suicide of Deepak, a Kozhikode native, who ended his life following allegations of sexual harassment on a bus.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

മരിക്കുംമുൻപ് നേരേപോയി വീഡിയോ പിടിച്ച സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്ന് സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ; ‌വിമർശനം

Comments are closed.