Last Updated:
അപകടത്തിൽ കുട്ടിയുടെ ശരീരത്തിന്റെ 85 ശതമാനത്തോളം പൊള്ളലേറ്റു
പൂച്ചാക്കൽ: വീടിന് സമീപത്തെ ചിതലിനെ നശിപ്പിക്കാനായി തീയിടുന്നതിനിടെയുണ്ടായ അപകടത്തിൽ ഏഴു വയസ്സുകാരന് പൊള്ളലേറ്റു. പള്ളിപ്പുറം പുത്തൻനിവർത്തിൽ അരുണിന്റെ മകൻ റയാനാണ് (7) ഗുരുതരമായി പൊള്ളലേറ്റത്. ഞായറാഴ്ചയായിരുന്നു സംഭവം. അപകടത്തിൽ കുട്ടിയുടെ ശരീരത്തിന്റെ 85 ശതമാനത്തോളം പൊള്ളലേറ്റു.
ചിതലിനെ നശിപ്പിക്കാനായി തീ ഇടാൻ തിന്നർ ഉപയോഗിച്ചതാണ് അപകടത്തിന് കാരണമായത്. തിന്നർ ഒഴിച്ച് തീ കത്തിച്ചതോടെ അത് ആദ്യം പാട്ടയിലേക്ക് പടരുകയും സമീപത്ത് നിന്നിരുന്ന കുട്ടിയുടെ ശരീരത്തിലേക്ക് ആളിപ്പടരുകയുമായിരുന്നു. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അച്ഛൻ അരുണിനും പൊള്ളലേറ്റു.
അപകടം നടന്ന ഉടനെ റയാനെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്കുകൾ ഗുരുതരമായതിനാൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ കുട്ടി തീവ്രപരിചരണ വിഭാഗത്തിൽ (ICU) ചികിത്സയിലാണ്.
Alappuzha,Alappuzha,Kerala
Jan 20, 2026 10:39 AM IST

Comments are closed.