Last Updated:
‘പിണറായി വിജയന്‍ എന്‍ഡിഎയില്‍ ചേരുകയാണെങ്കില്‍ അതൊരു വിപ്ലവകരമായ തീരുമാനമാകും’
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ എന്‍ ഡി എയിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്ര സാമൂഹ്യ നീതി ശാക്തീകരണ സഹമന്ത്രി രാംദാസ് അത്താവലെ. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തില്‍ എത്തിയതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പിണറായിയും എല്‍ഡിഎഫും എന്‍ഡിഎയ്‌ക്കൊപ്പം നില്‍ക്കണം എന്നും അങ്ങനെ വന്നാല്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ നേതാക്കള്‍ എന്‍ഡിഎയില്‍ ചേരുന്ന സ്ഥിതിവിശേഷമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. കേരളത്തില്‍ നിന്ന് കൂടുതല്‍ പേര്‍ റിപ്പബ്ലിക് പാര്‍ട്ടിയിലേക്ക് എത്തുന്നുണ്ട്. പിണറായി വിജയന്‍ എന്‍ഡിഎയില്‍ ചേരുകയാണെങ്കില്‍ അതൊരു വിപ്ലവകരമായ തീരുമാനമാകും- അദ്ദേഹം പറഞ്ഞു.
സിപിഎമ്മും സിപിഐയും എന്‍ഡിഎയില്‍ ചേരണം. കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ പണം കേരളത്തിന് ലഭിക്കുമെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ബി ജെ പിയെ എതിര്‍ക്കാം എന്നും പക്ഷേ വികസനത്തെ എതിര്‍ക്കരുതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അതേസമയം ലോകത്തിലെ നാലാമത്തെ സാമ്പത്തിക ശക്തിയായി ഭാരതം മാറാന്‍ പോവുകയാണെന്ന് അത്താവലെ അവകാശപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാജ്യത്തെ വികസനത്തിന് വേണ്ടിയുള്ള സമഗ്രമായ പദ്ധതികളാണ് നടപ്പാക്കി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Summary: Union Minister of State for Social Justice and Empowerment, Ramdas Athawale, has invited Kerala Chief Minister Pinarayi Vijayan to join the National Democratic Alliance (NDA). Speaking during his two-day visit to Kerala, the Minister suggested that if the CPM, CPI, and the rest of the LDF join the NDA for the upcoming 2026 Assembly elections, they could ensure a continuation of their governance in the state. He further added that it would be a “revolutionary decision” if Pinarayi Vijayan chose to align with the NDA.
Kannur,Kannur,Kerala

Comments are closed.